Story Dated: Sunday, February 1, 2015 02:57
വൈക്കം : ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഒരു മാതൃകാ പ്രവര്‍ത്തനത്തിന് പള്ളി അങ്കണം ഒരുങ്ങുകയാണ്. ഇന്നാണ് ഏവരും കാത്തിരുന്ന ആ നല്ല നിമിഷം. വീടുകളില്‍ ഒറ്റക്കും ഏകാന്തതയിലും കഴിയുന്ന വയോജനങ്ങള്‍ക്കായി പണികഴിപ്പിച്ചിരിക്കുന്ന പകല്‍വീട് നാടിന് സമര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ ദിവസം ഗ്രാമോത്സവമായാണ് കൊണ്ടാടുന്നത്. വൈക്കം കാത്തലിക് എന്റര്‍പ്രണേഴ്‌സാണ് പകല്‍ വീട് പണികഴിപ്പിച്ചിരിക്കുന്നത്.
വൈക്കം, പള്ളിപ്രത്തുശ്ശേരി ഭാഗങ്ങളിലുള്ള വിവിധ സമുദായ നേതാക്കളുടേയും സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സംഘടനകളുടേയും ജനപ്രതിനിധികളുടേയും ഒരു സൗഹൃദസംഗമം കൂടി വരും നാളില്‍ രൂപപ്പെടുത്തും. ഇതിലൂടെ മേഖലയുടെ പുരോഗതി ഉറപ്പുവരുത്തുക എന്നതാണ് ഫൊറോന ലക്ഷ്യം വെക്കുന്നതെന്ന് പള്ളി വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി പറഞ്ഞു. വൈകുന്നേരം 6.30ന് പകല്‍വീട് സന്ദര്‍ശനം, 6.55ന് കെ.അജിത്ത് എം.എല്‍.എ സംഗമം ഉദ്‌ഘാടനം ചെയ്യും. ഡോ. ജാന്‍സി ജെയിംസ്, ജെയിംസ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
from kerala news edited
via IFTTT