121

Powered By Blogger

Saturday, 31 January 2015

ലേബര്‍ കാര്‍ഡ് പിഴ: കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ നിര്‍ദേശം








ലേബര്‍ കാര്‍ഡ് പിഴ: കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ നിര്‍ദേശം


Posted on: 01 Feb 2015



ഇ-കാര്‍ഡിന് അപേക്ഷിക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും



ദുബായ്:


തൊഴില്‍കാര്‍ഡ് പിഴകള്‍ അടച്ചുതീര്‍ക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. പിഴ കുടിശ്ശിക എത്ര തന്നെയായാലും ആയിരം ദിര്‍ഹം അടച്ചുതീര്‍ക്കാവുന്ന പദ്ധതി ജനവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്. പദ്ധതി ജൂണ്‍ 30 വരെ തുടരുമെന്നും ഇക്കാലയളവിനുള്ളില്‍ കമ്പനികള്‍ അവസരം ഉപയോഗപ്പെടുത്തണമെന്നും അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് ചൂണ്ടിക്കാട്ടി. ജൂലായ് മുതല്‍ ഓരോ പിഴ കുടിശ്ശികയും തീര്‍ക്കുന്നതിനുള്ള തുക 4,000 ദിര്‍ഹമാകും. 2016 തുടങ്ങുന്നതോടെ കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള തുക 10,000 ദിര്‍ഹമാകുമെന്നും ഹുമൈദ് ബിന്‍ ദീമാസ് വ്യക്തമാക്കി.

ലേബര്‍കാര്‍ഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ച് മുതല്‍ പുതുക്കിയ പിഴനിരക്ക് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാര്‍ രാജ്യത്തെത്തി 60 ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക് ലേബര്‍ കാര്‍ഡിന് അപേക്ഷ നല്‍കുകയോ കാലാവധി കഴിഞ്ഞവ പുതുക്കാന്‍ അപേക്ഷ നല്‍കുകയോ ചെയ്യാത്തവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ ചുമത്തുക. അപേക്ഷ നല്‍കാന്‍ വൈകുന്ന ഓരോ മാസത്തിനും 500 ദിര്‍ഹം വീതം അധികമായി ചുമത്തപ്പെടും. ഈയിടെ മന്ത്രിസഭ അംഗീകരിച്ച തീരുമാനപ്രകാരമാണ് പുതിയ പിഴ ചുമത്തുന്നത്. ഇളവ് കാലാവധി തുടങ്ങി 15 ദിവസത്തിനുള്ളില്‍ 3,800 കമ്പനികള്‍ തങ്ങള്‍ക്ക് കീഴിലുള്ള ആറായിരം ജീവനക്കാരുടെ പിഴ കുടിശ്ശികകള്‍ അടച്ചുതീര്‍ത്തതായും ബിന്‍ ദീമാസ് പറഞ്ഞു.













from kerala news edited

via IFTTT

Related Posts:

  • ഒ.ഐ.സി.സി. അവാര്‍ഡുകള്‍ നല്‍കി ഒ.ഐ.സി.സി. അവാര്‍ഡുകള്‍ നല്‍കിPosted on: 10 Feb 2015 മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്ന വി.സി.ഇ. 2014 ലെ ഉര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് ഒ.ഐ.സി.സി. ഓസ്‌ട്രേലിയ നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു. നിധിന്‍ ബെന്നി,… Read More
  • ചരമം - അന്നമ്മ ചരമം - അന്നമ്മPosted on: 10 Feb 2015 വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി രഞ്ജിത്ത് ജോസഫ് തേക്കുമലയുടെ മാതാവ്, കുറവിലങ്ങാട് കോഴ തേക്കുമലയില്‍ അന്നമ്മ (77) അന്തരിച്ചു. പരേതനായ കെ.കെ.ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കാശാ… Read More
  • കെ.എച്ച്.എന്‍.എ. ഫാമിലി നൈറ്റ്‌ കെ.എച്ച്.എന്‍.എ. ഫാമിലി നൈറ്റ്‌Posted on: 10 Feb 2015 ഡാലസ്: ജൂലായ് 2 മുതല്‍ 6 വരെ ഡാലസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്റെ മുന്നോടിയായി ഫാമിലി നൈറ്റ് സംഘടിപ്പിച്ചു. കെ.എച്ച്.എന്‍.എയുടെ ആഭിമുഖ്യത്തില്‍ ഡി.എഫ്… Read More
  • സജു മാത്യുവിന് ഭദ്രാസന കൗണ്‍സിലിന്റെ അഭിനന്ദനം സജു മാത്യുവിന് ഭദ്രാസന കൗണ്‍സിലിന്റെ അഭിനന്ദനംPosted on: 10 Feb 2015 മാജിക് രംഗത്തെ പരമോന്നത ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡ് നേടിയ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളി വികാരി സജു മാത്യുവിനെ നോര്‍ത്ത് അമേരിക്കന… Read More
  • അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചുPosted on: 10 Feb 2015 റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. നോഫ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന സെഷന്‍ സി.ബി.എസ്.ഇ സൗദി ചാ… Read More