Story Dated: Sunday, February 1, 2015 02:59
അടൂര്‍: രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രകടനത്തിനിടെ മുഖംമൂടി ധരിച്ചെത്തുന്ന സംഘങ്ങളുടെ ആക്രമണങ്ങള്‍ വ്യാപകമായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. പ്രകടനം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു തന്നെ സ്‌ഥലത്ത് ക്യാമ്പു ചെയ്യുന്ന പോലീസോ രഹസ്യാന്വേഷണ വിഭാഗമോ ഇക്കൂട്ടരെ പ്രകടനത്തില്‍ നിന്ന് ഒഴിവാക്കുന്നതിനോ കസ്‌റ്റഡിയിലെടുക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പ്രകടനങ്ങളും മറ്റും നടക്കുമ്പോള്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നവരെ പിടികൂടാന്‍ വീഡിയോ കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മുഖംമൂടി ധരിച്ചെത്തുന്നവര്‍ ആരെന്ന് കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല. മുഖംമൂടി ധരിച്ച സംഘം ആക്രമണങ്ങള്‍ നടത്തുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ടു തവണയായി സി.പി.എം നടത്തിയ പ്രകടനത്തില്‍ മുഖംമൂടി സംഘങ്ങള്‍ വ്യാപക അക്രമം അഴിച്ചുവിട്ടിട്ടും പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഒടുവില്‍ നേതാക്കള്‍ നല്‍കുന്ന പട്ടികയനുസരിച്ച് നടപടി പൂര്‍ത്തീകരിക്കുകയാണ് പോലീസ് ചെയ്യുന്നത്.
from kerala news edited
via IFTTT