121

Powered By Blogger

Saturday, 31 January 2015

കര്‍ഷക സംയുക്‌ത സമര സമിതി ഓര്‍ഡിനന്‍സ്‌ കത്തിച്ചു











Story Dated: Sunday, February 1, 2015 02:59


പത്തനംതിട്ട: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ കര്‍ഷക സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ്‌ കത്തിച്ചു.


പത്തനംതിട്ടയില്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വി.കെ. പുരുഷോത്തമന്‍ പിള്ള ഉദ്‌ഘാടനം ചെയ്‌തു. ഡി. ഉല്ലാസ്‌ കുമാര്‍ അധ്യക്ഷനായി. കര്‍ഷകസംഘം ഏരിയ സെക്രട്ടറി പി. ഷംസുദ്ദീന്‍, കെ. അനില്‍ കുമാര്‍, അബ്‌ദുള്‍ മനാഫ്‌ എന്നിവര്‍ പ്രസംഗിച്ചു. 2013 ല്‍ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ അടിസ്‌ഥാനപരമായ മാറ്റങ്ങള്‍ വരുത്തിയാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാനായിരുന്നു മുമ്പുണ്ടായിരുന്ന വ്യവസ്‌ഥ. എന്നാല്‍, ഓര്‍ഡിനന്‍സ്‌ പ്രകാരം സ്വകാര്യ സ്‌ഥാപനങ്ങളുടെ ആവശ്യത്തിന്‌ ഏത്‌ ഭൂമിയും ഏറ്റെടുക്കാവുന്ന സ്‌ഥിതിയാണ്‌.


എഴുപത്‌ ശതമാനം ഭൂഉടമകളുടെ അനുവാദം വേണമെന്നുള്ള പഴയ നിയമത്തിലെ വ്യവസ്‌ഥ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്‌. വലിയ തോതില്‍ കൃഷിഭൂമി കോര്‍പറേറ്റുകള്‍ക്കു വ്യവസായ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം ഇതുവഴി ഉണ്ടാകും. ഇതിനെതിരെയാണു പ്രതിഷേധം.










from kerala news edited

via IFTTT