കെ.എന്‍.എസ്.എസ്. മഹിളാവിഭാഗം യോഗം
Posted on: 01 Feb 2015
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മഹിളാവിഭാഗം കോര്‍കമ്മിറ്റി യോഗത്തില്‍ അഡ്വ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബെംഗളൂരുവില്‍ നടന്ന മഹിളാ കണ്‍വെന്‍ഷന്‍ 2015നെക്കുറിച്ച് അവലോകനം നടത്തി. വര്‍ഷം തോറും ഇത്തരം കണ്‍വെന്‍ഷനുകള്‍ കൂടുതല്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു.
സ്ത്രീകളുടെ പങ്കാളിത്തത്തോടെ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ കെ.എന്‍.എസ്.എസ്. നടപ്പാക്കും. ഇതിനായുള്ള വരുമാനം സ്വയം തൊഴില്‍ പദ്ധതികളിലൂടെ നേടിയെടുക്കാനും തീരുമാനിച്ചു. മഹിളാവിഭാഗം കണ്‍വീനര്‍ രാജലക്ഷ്മി, മഹിളാ ബോര്‍ഡ് അംഗം ശോഭന രാമദാസ്, കെ.ബി. ശ്രീകല, വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. കെ.എന്‍.എസ്.എസ്. ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി, ജനറല്‍ സെക്രട്ടറി മനോഹരക്കുറുപ്പ്, വേണുഗോപാലന്‍, പി.ആര്‍.ഒ. കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുത്തന്‍, കെ.വി. ഗോപാലകൃഷ്ണന്‍ , ജി.കെ. കുറുപ്പ്, പി.എസ്. നായര്‍, രവീന്ദ്രന്‍, ആര്‍. കെ. നായര്‍, കരയോഗം പ്രസിഡന്റ് കെ. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT