കാര്യമായ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലെങ്കിലും ഇതുവരെ പ്രഖ്യാപിച്ച പാദവാർഷിക ഫലങ്ങൾ വേണ്ടത്ര മികവുപുലർത്തുന്നതായിരുന്നില്ല. ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിലെ വ്യാപാര പ്രത്യാഘാതങ്ങൾക്കും ചർച്ചകൾക്കും ആശ്രയിക്കാമെന്നല്ലാതെ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ഇതിനു വലിയ പ്രസക്തിയില്ല. ഈയിടെവന്ന ഫലങ്ങളെല്ലാം ഐടി, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ളതാണ്. ഐടി മേഖലയിൽ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ വമ്പൻമാരാണ് ഫല പ്രഖ്യാപിച്ചത്. വാർഷിക അറ്റാദായത്തിന്റെ കാര്യത്തിൽ എല്ലാവരും കീഴോട്ടുതന്നെയാണ് പോയത്. മഹാമാരിയെത്തുടർന്നുണ്ടായ തടസങ്ങൾ വിദേശവ്യാപാരത്തെ നന്നായിബാധിച്ചു എന്നത് പ്രധാന ഘടകമാണ്. അടുത്ത പാദത്തിലേക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കാര്യത്തിൽ കമ്പനികൾ ആശങ്കയിലാണ്. ബാങ്കിംഗ് മേഖലയിൽ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവയാണ് ഇതിനകം ഫലപ്രഖ്യാപനം നടത്തിയത്. വായ്പാ വളർച്ചയിലെ തളർച്ചയും എംസിഎൽആർ ഇളവുകളും കാരണം പലിശ വരുമാനത്തിലുണ്ടായ കുറവും ബാങ്കുകളെ ബാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായത്തിൽ 17 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. കോവിഡ്-19 ഉണ്ടാക്കിയ അനിശ്ചിതത്വം കാരണം കരുതൽ സൗകര്യങ്ങൾ ഇരട്ടിയാക്കിയ ബാങ്ക് കണക്കു കൂട്ടിയതിനേക്കാൾ കുറവായിരുന്നു ഈ ഫലം. ആക്സിസ് ആണെങ്കിൽ നഷ്ടം രേഖപ്പടുത്തി. ഇൻഡസ് ബാങ്കിന്റെ അറ്റാദായത്തിൽ ക്രമേണയായി 77 ശതമാനം കുറവുമാണുണ്ടായത്. കരുതൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടിവന്നതും കിട്ടാക്കടങ്ങളുടെ വർധനവുമാണ് ഈ സാഹചര്യമുണ്ടാക്കിയത്. അറ്റാദായത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 18 ശതമാനം കുറവാണ് ഭാരതി ഇൻഫ്രാടെലിനുണ്ടായത്. ടെലികോം ഓപറേറ്റർമാർ പണം അടയ്ക്കാതിരുന്നതും മറ്റുചെലവുകൾ വർധിച്ചതുമാണിതിന് കാരണമായി പറയുന്നത്. കടംവീട്ടലിന്റെ സമ്മർദ്ദവും മ്യൂച്വൽ ഫണ്ട് പദ്ധതികൾ നിർത്താനുള്ള തീരുമാനവും ഉണ്ടായിട്ടും ഓഹരി വിപണി ഈയാഴ്ച മികച്ചനേട്ടമാണുണ്ടാക്കിയത്. 50,000 കോടി രൂപ വിപണിയിലെത്തിക്കാൻ റിസർവ് ബാങ്ക് കൈക്കൊണ്ട ദ്രുത ഗതിയിലുള്ള തീരുമാനം ചെറുകിട നിക്ഷേപകർക്ക് മിതമായ നിരക്കിൽ പണം ലഭ്യമാകുന്നതിന് സഹായിക്കും. വിപണിയുടെ സുരക്ഷിതത്വത്തിനും അതു വഴിതെളിച്ചു. 2008ലും 2013ലും ഇത്തരം സംവിധാനം ആരംഭിച്ചപ്പോൾ ഡെറ്റ് വിപണിക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും ആശങ്കകൾ കുറയ്ക്കാനും കാരണമായിരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കൂടുതൽ ഉത്തേജക പദ്ധതികളും, ആഗോള തലത്തിൽ കാര്യങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും, രോഗവ്യാപനം കുറയുമെന്നും വാക്സിൻ കണ്ടെത്തുമെന്നുമുള്ള പ്രത്യാശയും ചേർന്നു സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുകയാണ് ഇപ്പോൾ വിപണി. അസംസ്കൃത എണ്ണവിലയുടെ പതനത്തിന് ആക്കംകുറഞ്ഞതും യുഎസിലും യൂറോപ്പിലും ഏഷ്യയിൽ പൊതുവേയും പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക ഉത്തേജക പദ്ധതികളും കാരണം ആഗോള വിപണികളും പ്രതീക്ഷയിലാണ്. ഏപ്രിൽ മുതൽ ജൂൺവരെ ധനവിപണിയോടൊപ്പം കമ്പനികളുടെ വരുമാനത്തെ സംബന്ധിച്ചും നഷ്ടത്തിന്റെ കാലമായിരിക്കുമെന്നകാര്യം ഓഹരി വിപണി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പുരോഗതി ഘട്ടം ഘട്ടമായി മാത്രമേ ഉണ്ടാകൂ. ആപത്ക്കാലം അനുഭവിച്ച വിപണി വീഴ്ച പരിമിതപ്പെട്ടതായുള്ള ബോധ്യത്തിലാണ്. ഇതിന്റെ വെളിച്ചത്തിൽ വിപണി ശക്തമായിത്തന്നെ മുന്നോട്ടു നീങ്ങുകയാണ്. ഉത്തേജക പദ്ധതികളുടെ വലിപ്പത്തേയും വ്യാപകമായ അടച്ചിടൽ മൂലമുണ്ടായ സാമ്പത്തിക തകർച്ചയുടെ ആഘാതത്തേയും ആശ്രയിച്ചായിരിക്കും അന്തിമഘട്ടം. എണ്ണ-ഉൽപന്ന വിലകളിലെ വൻഇടിവ്, വൻതോതിലുള്ള തൊഴിൽ നഷ്ടം, പദ്ധതികളും കോർപറേറ്റ്, ബിസിനസ് സംരംഭങ്ങളും ഇല്ലാതാകുന്നത് എന്നിവയെല്ലാം കാണാൻ തുടങ്ങിയിരിക്കുന്നു. മുന്നോട്ടു പോകുന്തോറും ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലോകം അനുഭവിക്കേണ്ടി വരും. ഇത്തരം പ്രതികൂല വാർത്തകൾ വിപണി ഇപ്പോൾ അവഗണിക്കുന്നത് സാമ്പത്തിക ഉത്തേജക പദ്ധതികളും വിപണിയിലേക്കു കൂടുതൽ പണമെത്തിക്കാനുള്ള നടപടികളിൽനിന്നുള്ള പിന്തുണ വീണ്ടെടുപ്പിലേക്കു നയിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നതുകൊണ്ടാണ്. യാഥാർത്ഥ്യം എത്രയോ കഠിനമായതിനാൽ ഈപ്രത്യശയുടെ നിലനിൽപ് പരിമിതമാണ്. അടുത്ത ഒന്നോ രണ്ടോ പാദങ്ങളിൽ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കണം. മുന്നോട്ടുള്ള ഇപ്പോഴത്തെ കുതിപ്പ് പരമാവധി പ്രയോജനപ്പെടുത്താനാണ് ഓഹരി ഇടപാടുകാർ ശ്രമിക്കേണ്ടത്. ഹ്രസ്വകാലത്തേക്ക് ലാഭം ഉറപ്പാക്കുക. ദീർഘകാല നിക്ഷേപകർ അടുത്ത ഒന്നോ രണ്ടോ പാദങ്ങളിലെ മാന്ദ്യകാലത്ത് പരമാവധി ഓഹരികൾ ശേഖരിച്ചു വെയ്ക്കുക-ഇതായിരിക്കണം നിക്ഷേപകർ സ്വീകരിക്കേണ്ട തന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Ensure profitability in the short term; Maximum stocks raised during the coming recession
from money rss https://bit.ly/2YoumSz
via IFTTT
from money rss https://bit.ly/2YoumSz
via IFTTT