121

Powered By Blogger

Friday 1 May 2020

പാചകവാതകത്തിന്റെ വില സിലിണ്ടറിന് 160 രൂപ കുറച്ചു

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില മൂന്നാതംതവണയും വൻതോതിൽ കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയിൽ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽനിന്ന് 581.50 രൂപയായി കുറയും. മുംബൈയിൽ 579 രൂപയും കൊൽക്കത്തയിൽ 584.50 രൂപയും ചെന്നൈയിൽ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയിൽ കുറവുണ്ടാകും. എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതൽ വിലവർധിച്ചുവരികയായിരുന്നു. എന്നാൽ രണ്ടുമാസമായി വില താഴോട്ടാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/2xsH73E
via IFTTT