121

Powered By Blogger

Friday, 1 May 2020

ആറു ലക്ഷംപേരുടെ ജോലിയെ ബാധിക്കും: ഐടി മേഖലയെ രക്ഷിക്കാന്‍ ഇടപെടണമെന്ന് തെലങ്കാന

ഹൈദരാബാദ്: ഐടി മേഖലയെ രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് തെലങ്കാന കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഹൈദരാബാദിലെ ഐടി മേഖലയിൽമാത്രം ആറു ലക്ഷത്തോളംപേരാണ് ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനംമൂലം അടച്ചിടേണ്ട സാഹചര്യം വന്നതിനാൽ ചെറുകിട ഇടത്തരം ഐടി കമ്പനികളാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. നിരവധി കമ്പനികൾ അടച്ചപൂട്ടൽ ഭീഷണിയിലാണെന്നും മേഖലയിൽ പണലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി കെ.ടി രാമറാവു കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദിനാണ് അടിയന്തരമായി എടുക്കേണ്ട നടപടി സമ്പന്ധിച്ച് കത്തുനൽകിയത്. മൂന്നോ നാലോമാസത്തേയ്ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, തിരിച്ചടയ്ക്കാൻ 12 മാസത്തെ സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാമായും ഉന്നയിച്ചിട്ടുള്ളത്. കമ്പനികൾക്കുള്ള ആദായനികുതി, ജിഎസ്ടി റീഫണ്ടുകളും ഉടനെ നൽകണം. 25 ലക്ഷം രൂപവരെയുള്ള റീഫണ്ടുകൾ ഉടനെയും 50 ലക്ഷംവരെയുള്ളത് ഘട്ടംഘട്ടമായും നൽകണമെന്നുമാണ് ആവശ്യം. രാജ്യത്തിന്റെ ഐടി ഹബ്ബാണ് ഹൈദരാബാദ്. 2109 ലക്ഷം കോടിയുടെ കയറ്റുമതി വരുമാനമാണ് 2018-19 സാമ്പത്തികവർഷത്തിൽ ലഭിച്ചത്. 1,500 ഐടി കമ്പനികളിലായി 5,43,033 പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/2YptwVL
via IFTTT