121

Powered By Blogger

Friday, 1 May 2020

വാഹന വ്യവസായമേഖലയ്ക്ക് പ്രതിദിന നഷ്ടം 2,300 കോടി രൂപ

മുംബൈ: 45 ദിവസം ഫാക്ടറികൾ അടച്ചിട്ടതോടെ രാജ്യത്തെ വാഹന വ്യവസായത്തിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)യുടെ 0.5ശതമാനത്തോളംവരും. പ്രതിദിനമുള്ള നഷ്ടം കണക്കാക്കിയാൽ 2,300 കോടിയോളംരൂപയാണ്. മാർച്ച് 25 മുതൽ മെയ് മൂന്നുവരെയാണ് കോവിഡ് വ്യാപനംമൂലം ലോക്ക്ഡൗണായത്. ഇതുമൂലം ഫാക്ടറികൾ അടച്ചിടേണ്ടിവന്നത് 40 ദിവസമാണ്. മിക്കവാറും വാഹന നിർമാണശാലകൾ മാർച്ച് 20നുതന്നെ പ്രവർത്തനം നിർത്തിയിരുന്നു. ഉത്പാദനം നടക്കാതിരുന്നതിനാൽ വാഹന നിർമാതാക്കളെമാത്രമല്ല ബാധിച്ചത്. ചരക്ക് സേവന നികുതിയിനത്തിൽ 28,000 കോടിയും സംസ്ഥാനങ്ങളിലെ വിവിധ നികുതിയിനത്തിൽ 14,000 കോടിയും നഷ്ടമായി. രാജ്യത്തെ വിവിധയിടങ്ങളിലെ വാഹന നിർമാണ പ്ലാന്റുകൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഡീലർമാർ തുറന്നുപ്രവർത്തിക്കാത്തതിനാൽ വാഹന വിൽപന നടക്കുന്നില്ല. മെയ് മൂന്നിനുശേഷം എന്തായിരിക്കും തീരുമാനമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ആശങ്കയിലാണ് വാഹന മേഖല. മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ വില്പനയിൽ 50ശതമാനത്തിലേറെ കുറവുവരുമെന്നാണ് വാഹന നിർമാതാക്കളുടെ വിലയിരുത്തൽ. പ്ലാന്റുകൾ പ്രവർത്തനംതുടങ്ങിയാലും ആഴ്ചകളെടുക്കും സാധാരണ നിലയിലെത്താൻ.

from money rss https://bit.ly/35jCncW
via IFTTT