121

Powered By Blogger

Monday, 19 April 2021

ഓൺലൈൻ ബാങ്കിങ്: എൻഇഎഫ്ടി, ആർടിജിഎസ്, യുപിഐ എന്നിവയുടെ സവിശേഷതകൾ അറിയാം

ഡിജിറ്റൽ സാങ്കേതികവിദ്യ ബാങ്കിങ് മേഖലയിൽ വൻകുതിപ്പുണ്ടാക്കിയതോടെ ഓൺലൈനായി പണമിടപാട് നടത്താൻ ഒന്നോരണ്ടോ ക്ലിക്കുകൾ കൊണ്ടുകഴിയും. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി), റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), ഇമ്മീഡിയറ്റ് പേയ്മന്റെ് സർവീസസ്(ഐഎംപിഎസ്) എന്നിവയാണ് അതിൽ പ്രധാനം. ഓരോ സംവിധാനത്തിന്റെയും സവിശേഷതകൾ പരിശോധിക്കാം. എൻഇഎഫ്ടി എൻഇഎഫ്ടിവഴി 24 മണിക്കൂറും പണംകൈമാറാൻ കഴിയും. അരമണിക്കൂർ ഇടവിട്ട് ബാച്ചുകളായാണ് ഇടപാട് നടക്കുന്നത്. അതായത്, പണംകൈമാറിയ ഉടനെ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ എത്തുകയില്ലെന്ന് ചുരുക്കം. എൻഇഎഫ്ടിവഴി ഒരാൾക്ക് കൈമാറാൻ കഴിയുന്ന തുകയ്ക്ക് പരിധിയൊന്നുമില്ല. അതേസമയം, ബാങ്കുകൾക്കനുസരിച്ച് ഇടപാടുതുകയുടെ പരിധിയിൽ മാറ്റമുണ്ടാകും. പണംകൈമാറുന്നതിന് ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി എന്നിവ നൽകേണ്ടതുണ്ട്. ആർടിജിഎസ് ഈ സംവിധാനംവഴി ഒറ്റത്തവണ കൈമാറാൻ കഴിയുന്ന കുറഞ്ഞതുക രണ്ടുലക്ഷം രൂപയാണ്. പരമാവധി എത്രതുകവേണമെങ്കിലുമാകാം. യുപിഐ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ മാനദണ്ഡമനുസരിച്ച് യുപിഐ ഇടപാടിന്റെ ഉയർന്നപരിധി ഒരുലക്ഷം രൂപയാണ്. മിക്കവാറും ബാങ്കുകൾ ഈ പരിധിതന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. വ്യത്യസ്ത ഇടാപാടുകൾ നടത്തിയാലും ഒരുദിവസത്തെ പരമാവധി തുക ഒരുലക്ഷം രൂപമ്രാതമാണ്. യുപിഐ, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവവഴിയുള്ള പണമിടപാടുകൾക്ക് പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണുള്ളത്. എൻഇഎഫ്ടി, ആർടിജിഎസ് വഴിയുള്ള പണമിടപാടിന് മിക്കവാറും ബാങ്കുകൾ 2 മുതൽ 10 ലക്ഷം രൂപവരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. 25 ലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെ ഇടപാട് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. യുപിഐവഴിയാണെങ്കിൽ പരമാവധി ഒരുലക്ഷം രൂപയുമാണ്. രണ്ടാമത്തേത്, പണംകൈമാറ്റത്തിന് എടുക്കുന്ന സമയമാണ്. യുപിഐ ഇടപാടുകൾ തൽക്ഷണംനടക്കും. ആർടിജിഎസ് വഴിയാണെങ്കിൽ അരമണിക്കൂറിലധികം സമയമെടുത്തേക്കാം. ബാച്ചുകളായാണ് എൻഇഎഫ്ടി വഴിയുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത്. ഇടപാടിനുള്ള തുകയനുസരിച്ചായിരിക്കണം ഏതുവഴി വേണമെന്ന് തീരുമാനിക്കേണ്ടത്. Online Banking: Know the features of NEFT, RTGS and UPI

from money rss https://bit.ly/3apfb0Q
via IFTTT

ദിവസക്കൂലിയിൽ കേരളം മുന്നിൽ: അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി സംസ്ഥാനം

ലോക്ക് ഡൗൺകാലത്ത് കേരളത്തിൽനിന്ന് പാലായനംചെയ്ത അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും വൈകാതെ തിരിച്ചെത്തി. അതിന്റെകാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറഞ്ഞുതരും. എന്തുകൊണ്ടാണ് സംസ്ഥാനം അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായത്? കേരളത്തിൽ നിർമാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവരുടേതാകട്ടെ 700.7 രൂപയും. മറ്റുള്ള ജോലികൾ ചെയ്താൽ 670.1 രൂപയും കൂലിലഭിക്കും. ബീഹാർ, അസം, ഒഡിഷ, ത്രിപുര, ഉത്തർ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോളംവരുമിത്. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാൽ കേരളം എന്നുംഇവരുടെ ഇഷ്ടകേന്ദ്രമാണ്. ആർബിഐയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ത്രിപുരയിൽ ആണ് കൃഷിപ്പണിക്ക് മറ്റു പണികളേക്കാൾ കൂടുതൽ കൂലികൊടുക്കുന്നത്. അവിടെനിർമ്മാണ തൊഴിലാളിയുടെശരാശരി ദിവസകൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവർക്കാകട്ടെ 207 രൂപ ലഭിക്കും. മറ്റുള്ള ജോലികൾ ചെയ്താലും 250 രൂപ തന്നെയാണ് കൂലി. വിശദാംശങ്ങൾ കാണുക.

from money rss https://bit.ly/3v5eHVr
via IFTTT

സ്വർണവില പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻ വ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്. യുഎസ് ട്രഷറി ആദായത്തിലുണ്ടായവർധനവും ഡോളർ വീണ്ടും കരുത്തുനേടിയതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,380 രൂപയായും കുറഞ്ഞു.

from money rss https://bit.ly/3gprzSf
via IFTTT

കോവിഡ് ഒരുകോടി ശമ്പളക്കാരുടെ തൊഴിലുകൾ കവർന്നു

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് രാജ്യത്തെ ഒരുകോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തൽ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഇ.ഐ.) നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ. തൊഴിൽ നഷ്ടത്തിൽ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. വ്യവസായയൂണിറ്റുകളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രതിസന്ധി നേരിട്ടതാണ് ഇതിനുകാരണം. അവസരങ്ങൾ ഇല്ലാതായതോടെ തൊഴിൽസേന കാർഷികമേഖലയിലേക്ക് തിരിഞ്ഞുതുടങ്ങി. അതേസമയം, നഗരമേഖലയിൽ സമ്മർദമേറിവരുന്നു. പൂട്ടുകയോ പൂട്ടേണ്ട അവസ്ഥയിലോ ആണ് മഹാരാഷ്ട്രയിലെ പകുതിയോളം ഫാക്ടറികൾ. ഏപ്രിൽ 11-ന് ഏഴുശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇത് 7.4 ശതമാനമായി. ഗാർഹികവരുമാനക്കാർക്ക് 20 ശതമാനമാണ് നഷ്ടം. ഗ്രാമീണ വേതനം ഉയർത്താൻ കാര്യമായ നടപടിയുണ്ടായില്ലെങ്കിൽ സ്ഥിതി രൂക്ഷമാവും. മൂലധനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ പദ്ധതികളിൽ ഏറെയും. അതുമിക്കവാറും വിദേശ കമ്പനികൾക്കാണ് പ്രയോജനപ്പെടുക. ദിവസക്കൂലിക്കാർ വീട്ടിലിരിക്കാൻ നിർബന്ധിതരാവുന്നു. കോവിഡിനുശേഷം 12 കോടി പേർക്ക് തൊഴിൽ നഷ്ടമായെന്നും സി.എം.ഇ.ഐ. വെളിപ്പെടുത്തി.

from money rss https://bit.ly/3x3sspz
via IFTTT

സെൻസെക്‌സിൽ 438 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് മുകളിൽ

മുംബൈ: കിഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 438 പോയന്റ് നേട്ടത്തിൽ 48,388ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 14,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1090 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 210 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 43 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, മാരുതി, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, നെസ് ലെ, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ്, വെൽസ്പൺ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3dxoVrP
via IFTTT

മലയാളിയെ കുടക്കീഴിലാക്കിയ ബിസിനസുകാരൻ

ആലപ്പുഴ: കുടവാങ്ങാൻ മലയാളികളെ ഒരു 'കുട'ക്കീഴിലാക്കിയ ആളായിരുന്നു ബേബിച്ചായൻ. ടി.വി. സ്കറിയ എന്നാണ് യഥാർഥ പേരെങ്കിലും സെയ്ന്റ് ജോർജ് ബേബിയെന്നേ ആലപ്പുഴക്കാർക്ക് വഴങ്ങൂ. എല്ലാം നന്നായിരിക്കണം എന്ന നിർബന്ധബുദ്ധിയാണ് അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിലുണ്ടായിരുന്നത്. 'മഴ മഴ കുട കുട, മഴവന്നാൽ പോപ്പിക്കുടാ...' എന്ന പരസ്യംപോലും അതിനുദാഹരണമാണ്. കുട കൊണ്ടുനടക്കുന്നത് ബാധ്യതയായിരുന്ന കാലത്തുനിന്ന് ഫാഷൻ കുടകളുടെ തരംഗംസൃഷ്ടിച്ച ഈ കാലത്തിലേക്കെത്തിച്ചത് ബേബിയുടെ നിശ്ചയദാർഢ്യമാണ്. ചെറുപ്പംമുതൽ കുടനിർമാണത്തിലുള്ള കമ്പം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു. 'സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടി'ന്റെ സ്ഥാപകനായ വാവച്ചന്റെ (കുട വാവച്ചൻ) ഇളയമകനാണ് ബേബി (ടി.വി. സ്കറിയ). 1940-കളിൽ ആലപ്പുഴയിലെ കുടവിപണനരംഗം കാസിംകരി സേട്ടിന്റെ കൈയിലായിരുന്നു. വിദേശത്തുനിന്ന് കുട ഇറക്കുമതിചെയ്തു വിൽപ്പന നടത്തിയിരുന്ന സേട്ടിന്റെ സ്ഥാപനത്തിലെ വിൽപ്പനവിഭാഗം ചുമതലയായിരുന്നു വാവച്ചന്. 1954-ലാണ് സ്വന്തമായി സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടിനു വാവച്ചൻ രൂപം നൽകിയത്. വാവച്ചനും മക്കളുമായിരുന്നു നടത്തിപ്പുകാർ. രാവിലെ സ്കൂളിൽ പോകുംമുൻപ് കടതുറക്കേണ്ട ചുമതല ബേബിക്കായിരുന്നു. സ്കൂൾവിട്ടുവന്നാൽ കടയിൽ തൊഴിലാളികൾക്കൊപ്പം കുടനിർമാണത്തിൽ പങ്കുചേരും. തുണിയും കമ്പിയും ട്യൂബും ആണിയുമെല്ലാം ചേർത്ത് കുടയുണ്ടാക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ ബേബി വശത്താക്കി. പത്താംക്ലാസ് കഴിഞ്ഞ് പഠനംതുടരാതെ മുഴുവൻ സമയവും കടയിൽത്തന്നെയായി. 1967-ൽ പിതാവ് വാവച്ചന്റെ മരണശേഷവും ബേബി തന്റെ പ്രയത്നം തുടർന്നു. 1970-കൾ ആയപ്പോഴേക്കും സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ട് കേരളത്തിലെ പ്രധാന കുടനിർമാണ-വിപണന കേന്ദ്രമായി മാറിയതിനുപിന്നിൽ ബേബിയുടെ വലിയ പങ്കുണ്ടായിരുന്നു. സെയ്ന്റ് ജോർജ് അംബ്രല്ലാ പൂട്ടിയപ്പോൾ രണ്ടുദിവസത്തിനുള്ളിൽ അദ്ദേഹം പുതിയ സ്ഥാപനമായ പോപ്പി അംബ്രല്ലാ മാർട്ട് തുറന്നു. നാലുമക്കളിൽ ഇളയ ആളുടെ പേരാണ് ബേബി തന്റെ പുതിയ സ്ഥാപനത്തിനിട്ടത്. കുറഞ്ഞ വർഷങ്ങൾ കൊണ്ടായിരുന്നു പോപ്പിയുടെ വളർച്ച. കാലത്തിനൊപ്പമുള്ള മാറ്റം കുടകളിലുമെത്തിക്കാൻ കഴിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.

from money rss https://bit.ly/3apiyoB
via IFTTT

കുപ്പിവെള്ളം വെയിലിൽ വെച്ചാൽ കുടുങ്ങും

തൃശ്ശൂർ: പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും പാനീയങ്ങളും വെയിലേൽക്കുന്നിടത്ത് വിൽപ്പനയ്ക്ക് വെച്ചാൽ പിടിച്ചെടുത്ത് നശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് കണക്കിലെടുത്താണ് നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുക്കുക. ഇത് സംബന്ധിച്ച് വകുപ്പ് എല്ലാ വ്യാപാരികൾക്കും നോട്ടീസ് നൽകി. കൊടും ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പനയിൽ വൻ വർധനയുണ്ടാകാറുണ്ട്. ജലജന്യരോഗങ്ങൾ കൂടുന്നതും ഇക്കാലത്താണ്. കോവിഡ് വ്യാപനം രൂക്ഷമായ കാലമായതിനാൽ ആശുപത്രികളിൽ മറ്റ് ചികിത്സകൾക്കുള്ള സൗകര്യം പരിമിതമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും പാനീയങ്ങളും വഴി വരുന്ന രോഗങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി എത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതാണെന്ന സർട്ടിഫിക്കറ്റ് കരുതണം. കുടിവെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുടിവെള്ളം എത്തിച്ച ലോറിയുടെ നന്പർ, ൈലസൻസ് സർട്ടിഫിക്കറ്റ്, കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളിൽ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ടുംവെള്ളം എവിടെ നിന്നാണ് ശേഖരിച്ചതെന്ന വിവരവും സൂക്ഷിക്കണം.

from money rss https://bit.ly/2QHkbGR
via IFTTT

സെൻസെക്‌സിലെ നഷ്ടം 882 പോയന്റ്: നിഫ്റ്റി 14,400നുതാഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിനിടെ 1400ലേറെ പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഒടുവിൽ 882 പോയന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം വർധിക്കുന്നതിലെ ആശങ്കയാണ് വിപണിയിൽ പ്രതിഫലിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുംകളും നിക്ഷേപകരുടെ ആത്മവിശ്വാസം ചോർത്തി. സെൻസെക്സ് 47,949.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 258.40 പോയന്റ് നഷ്ടത്തിൽ 14,359.50ലുമെത്തി. ബിഎസ്ഇയിലെ 2091 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 723 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിറോ മോട്ടോർകോർപ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ബ്രിട്ടാനിയ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചികയ്ക്ക് നാലുശതമാനത്തോളം നഷ്ടമായി. ഓട്ടോ, ഇൻഫ്ര, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകളും 1.5-2ശതമാനം നഷ്ടംനേരിട്ടു. വിപണിയിലെ നഷ്ടം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 52 പൈസയുടെ നഷ്ടമുണ്ടായി. 74.84ലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,400, Sensex tanks 882 pts

from money rss https://bit.ly/2RQ4RIV
via IFTTT

വിപണിയിലെ തകർച്ച: നിക്ഷേപകർക്ക് നഷ്ടമായത് ആറുലക്ഷം കോടി രൂപ

കോവിഡ് വ്യാപനഭീതിയിൽ തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട തകർച്ചയിൽ നിക്ഷേപകന് നഷ്ടമായത് ആറ് ലക്ഷം കോടിയോളം രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം 5.82 ലക്ഷം കോടി രൂപയിടിഞ്ഞ് 199.89 ലക്ഷം കോടിയായി. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും തിരിച്ചടിനേരിട്ടു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ 2.73 ലക്ഷംവർധനവുണ്ടായതാണ് വിപണിയെ പ്രതിരോധത്തിലാക്കിയത്. ഇതേതുടർന്ന് കനത്ത വില്പന സമ്മർദമാണ് വിപണി നേരിട്ടത്. സെൻസെക്സ് 1,470 പോയന്റോളം താഴെപ്പോയെങ്കിലും നേരിയതോതിൽ തിരിച്ചുകയറിയത് ആശ്വാസമായി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകരും മടിച്ചുനിൽക്കുകയാണ്. സമീപഭാവിയിൽ വിദേശ നിക്ഷേപത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3tzS7Uz
via IFTTT

രാജ്യത്തെ ആദ്യത്തെ ഫാങ് ഫണ്ടുമായി മിറേ

മുംബൈ:മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജർസ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ ഫാങ് അധിഷ്ഠിത ഉത്പന്നങ്ങൾ അവതരിപ്പിച്ചു. മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫ് ഉം അതിന്റെതന്നെ ഫണ്ട് ഓഫ് ഫണ്ടുമാണ് അവതരിപ്പിച്ചത്. ഫണ്ടുകളുടെ എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ 19ന് ആരംഭിച്ചു. ഇടിഎഫിന് ഏപ്രിൽ 30വരെ അപേക്ഷിക്കാം. ഫണ്ട് ഓഫ് ഫണ്ട് ഓഫർ മെയ് മൂന്നിനുമാണ് അവസാനിക്കുക. മിറേ അസറ്റ് എൻവൈഎസ്ഇ ഫാങ് ഇടിഎഫിന്റെ ഫണ്ട് മാനേജർ സിദ്ധാർത്ഥ് ശ്രീവാസ്തവയും ഫണ്ട് ഓഫ് ഫണ്ടിന്റെ മാനേജർ ഏക്ത ഗാലയുമാണ്. ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ആൽഫബെറ്റ് (ഗൂഗിൾ), ടെസ്ല, ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ട് നിക്ഷേപകർക്ക് നൽകുന്നത്. ഫാങ് സൂചികയിലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം 7.7 ലക്ഷംകോടി ഡോളറാണ്. Mirae Asset launches NYSE FANG+ ETF and FOF

from money rss https://bit.ly/3x6G7fk
via IFTTT