121

Powered By Blogger

Monday, 19 April 2021

കോവിഡ് ഒരുകോടി ശമ്പളക്കാരുടെ തൊഴിലുകൾ കവർന്നു

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് രാജ്യത്തെ ഒരുകോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തൽ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഇ.ഐ.) നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ. തൊഴിൽ നഷ്ടത്തിൽ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. വ്യവസായയൂണിറ്റുകളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രതിസന്ധി നേരിട്ടതാണ് ഇതിനുകാരണം. അവസരങ്ങൾ ഇല്ലാതായതോടെ തൊഴിൽസേന കാർഷികമേഖലയിലേക്ക് തിരിഞ്ഞുതുടങ്ങി. അതേസമയം, നഗരമേഖലയിൽ സമ്മർദമേറിവരുന്നു. പൂട്ടുകയോ പൂട്ടേണ്ട അവസ്ഥയിലോ ആണ് മഹാരാഷ്ട്രയിലെ പകുതിയോളം ഫാക്ടറികൾ. ഏപ്രിൽ 11-ന് ഏഴുശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇത് 7.4 ശതമാനമായി. ഗാർഹികവരുമാനക്കാർക്ക് 20 ശതമാനമാണ് നഷ്ടം. ഗ്രാമീണ വേതനം ഉയർത്താൻ കാര്യമായ നടപടിയുണ്ടായില്ലെങ്കിൽ സ്ഥിതി രൂക്ഷമാവും. മൂലധനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ പദ്ധതികളിൽ ഏറെയും. അതുമിക്കവാറും വിദേശ കമ്പനികൾക്കാണ് പ്രയോജനപ്പെടുക. ദിവസക്കൂലിക്കാർ വീട്ടിലിരിക്കാൻ നിർബന്ധിതരാവുന്നു. കോവിഡിനുശേഷം 12 കോടി പേർക്ക് തൊഴിൽ നഷ്ടമായെന്നും സി.എം.ഇ.ഐ. വെളിപ്പെടുത്തി.

from money rss https://bit.ly/3x3sspz
via IFTTT