121

Powered By Blogger

Tuesday, 2 December 2014

ആ 64,000 കോടി ആരുടേതാണ്?







മുംബൈ: രാജ്യത്തെ വിവിധ ധനകാര്യസ്ഥാപനങ്ങളിലില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന 63820.74 കോടി രൂപയുടെ യുടെ അവകാശികള്‍ നിങ്ങളിലാരെങ്കിലുമാണോ? എങ്കില്‍ തെളിവുസഹിതം ഹാജരായി കൈനിറയെ പണവുമായി മടങ്ങാം.

ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും പിഎഫ് അക്കൗണ്ടുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും മറ്റുമായാണ് അവകാശികളില്ലാതെ ഇത്രയും തുകയുടെ നിക്ഷേപമുള്ളത്. ഈ തുക ഏറ്റവും കുറഞ്ഞ (8.5%) നിരക്കില്‍ നിക്ഷേപിച്ചാല്‍തന്നെ പലിശയിനത്തില്‍ വര്‍ഷംതോറും ലഭിക്കുക 5,400കോടി രൂപയാണ്. ഇത്രയും തുകമതി കോര്‍പ്പറേഷന്‍ ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ അപ്പാടെ വാങ്ങാന്‍.


പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ.) മാത്രം 26,497 കോടി രൂപയാണ് അവകാശികളില്ലാത്ത നിക്ഷേപമുള്ളത്. ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 37,300 കോടി രൂപയും. കൂടാതെ, പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ 22,000 കോടി രൂപയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.


പോസ്റ്റോഫീസുകളില്‍ ഇന്ദിര വികാസ് പത്രയുടെ കാലാവധി പൂര്‍ത്തിയായ ശേഷവും അവകാശികളെത്താതെ കിടക്കുന്നത് 896 കോടി രൂപയാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ആകെ 5849 കോടി രൂപ ഇത്തരത്തിലുണ്ട്. എല്‍.ഐ.സി.യാണ് 1548 കോടിയുമായി ഇതില്‍ മുന്നില്‍. റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് 1502 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.


ബാങ്കുകളില്‍ 5125 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ട്. കോര്‍പറേറ്റ് കമ്പനികളില്‍ 3454 കോടിയും. കൊടുക്കാതെ കിടക്കുന്ന ലാഭവീതവും അവകാശപ്പെടാതെ കിടക്കുന്ന കടപ്പത്രങ്ങളും മറ്റു നിക്ഷേപങ്ങളും ഉള്‍പ്പെടുന്ന തുകയാണിത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ 26,496 കോടി രൂപ നിഷ്‌ക്രിയമായ അക്കൗണ്ടുകളിലുണ്ട്. മൂന്നു വര്‍ഷത്തിലധികം നിക്ഷേപം മുടങ്ങിക്കിടക്കുന്ന അക്കൗണ്ടുകളാണ് നിഷ്‌ക്രിയമായി കണക്കാക്കുന്നത്. 2011-ലെ നിയമപ്രകാരം ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കില്ല. ജോലി മാറിയ ആളുകള്‍ അക്കൗണ്ടിലെ തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റാതെ കിടക്കുന്നതാണ് ഇതിലധികവും. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ഏര്‍പ്പെടുത്തുന്നതോടെ ഇതിന്റെ അവകാശികളെ കണ്ടെത്താനാവുമെന്നാണ് ഇ.പി.എഫ്.ഒ.യുടെ പ്രതീക്ഷ.


കമ്പനികള്‍, ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ ഏഴു വര്‍ഷത്തിലധികമായി അവകാശികളെത്താതെ കിടക്കുന്ന തുക സെബിയുടെ ഇന്‍വെസ്റ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് മാറ്റും. നിക്ഷേപകര്‍ക്ക് ഈ പണത്തിനായി ഫണ്ട് ഹൗസുകളെയോ, കമ്പനികളെയോ അല്ലെങ്കില്‍ രജിസ്ട്രാറെയോ സമീപിക്കാം. പത്തു വര്‍ഷത്തിലധികമായി അനാഥമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളിലെ തുക ആര്‍.ബി.ഐ.യുടെ ബോധവത്കരണ ഫണ്ടിലേക്കാവും മാറ്റുക. അക്കൗണ്ട് ഉടമകള്‍ക്ക് കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ബാങ്കില്‍ നിന്ന് ആവശ്യമെങ്കില്‍ ഈ തുക വീണ്ടെടുക്കാനാകും.











from kerala news edited

via IFTTT

ജമ്മു-ജാര്‍ഖണ്ഡ്‌; രണ്ടാംഘട്ട വോട്ടെടുപ്പ്‌ സമാധാനപരം









Story Dated: Tuesday, December 2, 2014 07:57



mangalam malayalam online newspaper

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജമ്മു കാശ്‌മീരിലും ജാര്‍ഖണ്ഡിലും കനത്തപോളിംഗ്‌ രേഖപ്പെടുത്തി. ജമ്മുവില്‍ 71 ശതമാനവും ജാര്‍ഖണ്ഡില്‍ 65 ശതമാനവുമാണ്‌ പോളിംഗ്‌ രേഖപ്പെടുത്തിയത്‌. ജാര്‍ഖണ്ഡില്‍ മാവോയിസ്‌റ്റുകളും ജമ്മു കാശ്‌മീരില്‍ വിഘടന വാദികളും വോട്ടെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തിരുന്നെങ്കിലും ജനപങ്കാളിത്തം ശ്രദ്ധേയമായി.


വിഘടനവാദികളുടെ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജമ്മുവില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാര്‍ഖണ്ഡില്‍ 20 നിയമ സഭാ മണ്ഡലങ്ങളിലേക്കുമാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. രണ്ട്‌ സംസ്‌ഥാനങ്ങളിലും ആദ്യ ഘട്ടത്തിലും മികച്ച പോളിംഗ്‌ രേഖപ്പെടുത്തിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പും സമാധാനപരമായിരുന്നു.


ജമ്മുവില്‍ പിഡിപി, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ്‌, കോണ്‍ഗ്രസ്‌ കക്ഷികളാണ്‌ മത്സരത്തിനുള്ളത്‌. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം ഒറ്റയ്‌ക്ക് മത്സരിക്കുമ്പോള്‍ എജെഎസ്‌യുവുമായി സഖ്യമുണ്ടാക്കിയാണ്‌ ബിജെപി രംഗത്തുവന്നത്‌. കോണ്‍ഗ്രസ്‌-ആര്‍ജെഡി-ജെഡി(യു) കക്ഷികളും സഖ്യത്തില്‍ മത്സര രംഗത്തുണ്ട്‌.










from kerala news edited

via IFTTT

ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്‌: സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല









Story Dated: Tuesday, December 2, 2014 07:42



mangalam malayalam online newspaper

തിരുവനന്തപുരം: ഐ.എസ്‌.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ്‌ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന്‌ ആഭ്യന്തര മന്ത്രി അറിയിച്ചത്‌. മറ്റ്‌ നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കരുതെന്ന്‌ കെ. മുരളീധരനും പദ്‌മജയും ആവശ്യപ്പെട്ടിരുന്നു.


ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2011 ജൂണ്‍ 29ലെ സര്‍ക്കാര്‍ ഉത്തരവാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ഉദ്യോഗസ്‌ഥര്‍ക്കെതിരെയുള്ള നടപടി മൂന്ന്‌ മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചാരക്കേസ്‌ അന്വേഷിച്ച സിബി മാത്യൂസ്‌, കെ.കെ ജോഷ്വ, എസ്‌ വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന ഉത്തരവാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌.


അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന സി.ബി.ഐ റിപ്പോര്‍ട്ട്‌ അവഗണിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി ഐ.എസ്‌.ആര്‍.ഒ ശാസ്‌ത്രജ്‌ഞനായിരുന്ന എസ്‌ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി സര്‍ക്കാര്‍ ഉത്തരവ്‌ റദ്ദാക്കിയത്‌.










from kerala news edited

via IFTTT

മണ്ണ്‌ നീക്കിയതിനെതിരെ ലോകായുക്‌തയുടെ അന്വേഷണ ഉത്തരവ്‌











Story Dated: Tuesday, December 2, 2014 08:53


കല്ലമ്പലം: അനധികൃതമായി കരവസ്‌തുവില്‍ നിന്നും മണ്ണ്‌ കോരി മാറ്റിയ സംഭവത്തില്‍ ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ. തഹസീല്‍ദാര്‍, കരവാരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ഏലമേല്‍നോട്ട സമിതി സെക്രട്ടറി എന്നിവര്‍ക്കെതിരെ ലോകായുക്‌ത അന്വേഷണത്തിന്‌ ഉത്തരവ്‌. കരവാരം ഗ്രാമപഞ്ചായത്തിലെ ആലംകോട്‌ വഞ്ചിയൂരിലെ സര്‍വേ 375/14 ലെ 25 സെന്റ്‌ വസ്‌തുവിലെ മണ്ണാണ്‌ കോരിമാറ്റിയത്‌.


ഇത്‌ നിലമാണെന്ന്‌ കരുതി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ സാന്നിദ്ധ്യത്തിലാണ്‌ ഈ വസ്‌തുവില്‍ നിന്നും 80 ലോഡ്‌ മണ്ണ്‌ കോരിമാറ്റിയത്‌. മണ്ണ്‌ നീക്കം ചെയ്‌തതോടെ വസ്‌തു ഉപയോഗ ശൂന്യവുമായി. റവന്യൂ രേഖകളില്‍ ഈ വസ്‌തു കര ഭൂമിയാണെന്ന്‌ സാക്ഷ്യപ്പെടുത്തിയിട്ടും അധികൃതര്‍ മണ്ണ്‌ നീക്കം ചെയ്യുകയായിരുന്നു ഇവിടെ വസ്‌തു ഉടമ. എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷന്‍ എടുത്ത്‌ ഹോളോബ്രിക്‌സ് കമ്പനി തുടങ്ങാന്‍ ഒന്നര വര്‍ഷം മുമ്പ്‌ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.


ഇതിനായി ഭൂമി വൃത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചപ്പോഴാണ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇത്‌ നെല്‍വയലാണെന്ന്‌ കാണിച്ച്‌ അതിലെ മണ്ണ്‌ നീക്കം ചെയ്യാന്‍ ജില്ലാകലക്‌ടറെ കൊണ്ട്‌ ഉത്തരവിറക്കിയത്‌. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ ആരംഭിച്ചപ്പോള്‍ തന്നെ വിവരങ്ങള്‍ കാണിച്ച്‌ ആര്‍.ഡി.ഒയ്‌ക്കും കലക്‌ടര്‍ക്കും പരാതി നല്‍കി.


ഇതിന്റെ അന്വേഷണം ആരംഭിക്കാനിരിക്കെ പരാതി നല്‍കി മൂന്നാം ദിനം വസ്‌തുവിലെ മണ്ണ്‌ നീക്കം ചെയ്‌തതോടെ ഭൂമിയിലുണ്ടായിരുന്ന വാഴ, അടയ്‌ക്ക തുടങ്ങിയ വിളകളും നശിച്ചു. ഇത്‌ കാണിച്ച്‌ വസ്‌തു ഉടമകളായ രഘുദാസ്‌, ഭാര്യ ജയലക്ഷ്‌മി എന്നിവര്‍ മുഖ്യമന്ത്രിക്ക്‌ പരാതിനല്‍കി. എന്നാല്‍ നീതി ലഭിക്കാതെ വന്നതോടെയാണ്‌ ഇവര്‍ ലോകായുക്‌തയില്‍ ഹര്‍ജി നല്‍കിയത്‌.










from kerala news edited

via IFTTT

കുട്ടികളെ വലച്ചു ഘോഷയാത്ര











Story Dated: Tuesday, December 2, 2014 08:53


വെമ്പായം: കണിയാപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച ഘോഷയാത്ര കുട്ടികളെ വലച്ചു. ഇന്നലെ വൈകിട്ട്‌ മൂന്നിനാണ്‌ ഉദ്‌ഘാടനം പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ മുക്കംപാലമൂട്ടില്‍നിന്നും ഘോഷയാത്ര തിരിക്കാന്‍ വൈകിയത്‌ കുട്ടികളെ ഏറെ വലച്ചു. പല സ്‌കൂളുകളില്‍നിന്നും വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ കൊണ്ടുവന്നെങ്കിലും തിരികെ കൊണ്ടുപോകാന്‍ എത്താത്തത്‌ കുട്ടികളെ വലച്ചു. കൊഞ്ചിറ, നെടുവേലി സ്‌കൂളുകളിലെ കുട്ടികള്‍ സന്ധ്യയോടെയാണ്‌ മടങ്ങിയത്‌.










from kerala news edited

via IFTTT

നടയറ മുത്തൂറ്റ്‌ ബാങ്കിന്റെ പൂട്ടു പൊളിച്ച്‌ കവര്‍ച്ചക്ക്‌ ശ്രമിച്ച ആള്‍ പിടിയില്‍











Story Dated: Tuesday, December 2, 2014 08:53


വര്‍ക്കല: മുത്തൂറ്റ്‌ ബാങ്കിന്റെ നടയറശാഖയുടെ പൂട്ടുപൊളിച്ച്‌ കവര്‍ച്ചക്ക്‌ ശ്രമിച്ച ആളെ വര്‍ക്കല പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരുനിലക്കോട്‌ -ശശിവിലാസത്തില്‍ സന്തോഷ്‌ (49) ആണ്‌ അറസ്‌റ്റിലായത്‌. ഞായറാഴ്‌ച രാത്രിയാണ്‌ കവര്‍ച്ചാശ്രമം നടന്നത്‌. ബാങ്കിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട്‌ തകര്‍ത്തത്‌ തിങ്കളാഴ്‌ചയാണ്‌ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌.


തുടര്‍ന്ന്‌ വക്കല പോലീസില്‍ പരാതി നല്‍കി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതിയെ കണ്ടെത്തിയത്‌. വര്‍ക്കല സി.ഐ. വിനോദ്‌, എസ്‌.ഐ. ജെ. എസ്‌. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

നാടന്‍ ചാരായ വില്‍പ്പന കര്‍ണാടക സ്വദേശിയടക്കം നാലുപേര്‍ അറസ്‌റ്റില്‍











Story Dated: Tuesday, December 2, 2014 08:53


കിളിമാനൂര്‍: നാടന്‍ ചാരായം വാറ്റി വില്‍ക്കുന്നതിനിടെ കര്‍ണാടക സ്വദേശിയടക്കം നാലുപേരെ കിളിമാനൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പാപ്പാല ആനപ്പാറ അമ്മുവിലാസത്തില്‍ ഷാജി (31), അടയമണ്‍ കുന്നില്‍ വീട്ടില്‍ ഷിബു (26), അടയമണ്‍ വയ്യാറ്റിന്‍കര കുളപ്പാറവീട്ടില്‍ സുനില്‍കുമാര്‍ (35), കര്‍ണാടക സ്വദേശിയായ വിനായക്‌ (26) എന്നിവരെയാണ്‌ ഇന്നലെ പുലര്‍ച്ചെ പാപ്പാല ആനപ്പാറ അമ്മുവിലാസം വീട്ടില്‍ നിന്നും പോലീസ്‌ പിടികൂടിയത്‌.


കിളിമാനൂര്‍ പോലീസിന്‌ കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ഷാജിയുടെ വീട്‌ പോലീസ്‌ റെയ്‌ഡ് ചെയ്‌തത്‌. റെയ്‌ഡില്‍ മൂന്നരലിറ്റര്‍ വാറ്റ്‌ ചാരായവും വാഷും വാറ്റ്‌ ഉപകരണങ്ങളും പോലീസ്‌ പിടിച്ചെടുത്തു. ഇവരെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

കാത്തിരിപ്പു കേന്ദ്രത്തില്‍ മരം വീണു











Story Dated: Tuesday, December 2, 2014 08:53


ആറ്റിങ്ങല്‍: കാത്തിരിപ്പ്‌ കേന്ദ്രത്തിന്‌ മുകളില്‍ മരം വീണു. സീലിംഗും വൈദ്യുതിവിളക്കും നിലംപതിച്ചു. ദേശീയ പാതയില്‍ കച്ചേരി ജംഗ്‌ഷനുസമീപം സബ്‌ ട്രഷറിയുടെ മുന്നിലെ കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ സീലിംഗാണ്‌ ഇളകി വീണത്‌. ഇന്നലെ രാത്രി പെയ്‌ത മഴയില്‍ ട്രഷറി വളപ്പിലെ മഹാഗണി മരത്തിന്റെ ഉണങ്ങിയ ശിഖരം കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ മുകളില്‍ വീണാണ്‌ നാശമുണ്ടായത്‌. ശബ്‌ദം കേട്ട്‌ ട്രഷറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്‌ ആദ്യം എത്തിയത്‌.


രാവിലെ ബസ്‌ കയറാന്‍ വന്നവരാണ്‌ കാത്തിരിപ്പ്‌ കേന്ദ്രം തകര്‍ന്ന്‌ കിടക്കുന്നത്‌ കണ്ടത്‌. കേന്ദ്രത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച സീലിംഗിന്റെ കുറച്ചു ഭാഗവും വൈദ്യുതിവിളക്കും ഇളകി താഴെ വീണ നിലയിലായിരുന്നു. രാത്രിയായതിനാല്‍ ആള്‍ അപായമുണ്ടായില്ല. പകല്‍ സമയത്തായിരുന്നെങ്കില്‍ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായേനെ.










from kerala news edited

via IFTTT

പാര്‍ക്കിങ്‌ സൗകര്യമില്ലായ്‌മയും പൊളിഞ്ഞറോഡും; തിരുവമ്പാടി ടൗണില്‍ ഗതാഗതകുരുക്ക്‌ രൂക്ഷം











Story Dated: Tuesday, December 2, 2014 01:52


തിരുവമ്പാടി: പാര്‍ക്കിംങ്‌ സൗകര്യമില്ലാത്തതും ,പൊട്ടിപൊളിഞ്ഞ്‌ അപകെടകെണിയൊരുക്കുന്ന റോഡും തിരുവമ്പാടി ടൗണിനെ അപകടഭീതിയിലാഴ്‌ത്തുന്നു. ടൗണിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ മൂലം മറ്റ്‌ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയാത്തതാണ്‌ ഗതാഗതകുരുക്ക്‌ കൂടുതല്‍ രൂക്ഷമാക്കുന്നതെന്നാണ്‌ പരക്കെ ആക്ഷേപം. ഇതുമൂലം അപകടവും പതിവാണ്‌.

ടൗണിലെ പൊട്ടിപൊളിഞ്ഞറോഡും കുരുക്കിന്‌ കൂടൂതല്‍ കാരണമാകൂന്നുണ്ട്‌. മലയോരത്ത്‌ നിന്നും മരം കയറ്റിവരുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങുന്നത്‌ സ്‌ഥിരം കാഴ്‌ച്ചയാണ്‌.ഗതാഗതകുരുക്കുണ്ടെങ്കിലും പാര്‍ക്കിങ്ങ്‌ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നത്‌ പരക്കെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്‌.


റോഡിലേക്ക്‌ ഇറക്കിപണിത കെട്ടിടങ്ങളും,അശാസ്‌ത്രീയമായുള്ള ടൗണ്‍ വികസനപ്രക്രീയകളും മൂലം വാഹനങ്ങള്‍ക്ക്‌ ടൗണിലൂടെ കടന്നുപോകാന്‍ കഴിയുന്നില്ല.നിറുത്തിവെച്ചിരുന്ന ടൗണിലെ റോഡ്‌ നിര്‍മ്മാണപ്രവര്‍ത്തി കഴിഞ്ഞ ആഴ്‌ച്ച തുടങ്ങിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്‌. കാല്‍നടയാത്രത്താര്‍ക്ക്‌ നടന്നുപോകാന്‍ സാധിക്കാത്ത നിലയില്‍ വ്യാപാരികള്‍ ഫുട്‌പാത്തിലേക്ക്‌ സാധനങ്ങള്‍ ഇറക്കിവെച്ച്‌ കച്ചവടം നടത്തുന്നത്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്‌.ഫുട്‌പാത്തിന്‌ ഫെന്‍സ്‌ നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത്‌ തീരുമാനം എടുത്തെങ്കിലും വ്യാപാരികളുടെ എതിര്‍പ്പ്‌മുലം തടസ്സപ്പെട്ടിരിക്കുകയാണ്‌. ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും,വ്യാപാരികളുടെ സംഘടനയും തമ്മിലുള്ള ഒത്തുകളിയാണ്‌ ഇതിന്‌ പിന്നിലെന്നും ആക്ഷേപം നിലവിലുണ്ട്‌.










from kerala news edited

via IFTTT

തെരുവ്‌ വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌











Story Dated: Tuesday, December 2, 2014 01:52


താമരശേരി: താമരശ്ശേരി അങ്ങാടിയിലെ നോക്കുകുത്തിയായി മാറിയ തെരുവു വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) താമരശേരി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.


കച്ചവട സ്‌ഥാപനങ്ങള്‍ അതക്കുന്നതോടെ അങ്ങാടി ഇരുട്ടിലാകുന്ന അവസ്‌ഥയാണ്‌ ഉള്ളത്‌. ഇത്‌ സാമൂഹിക വിരുദ്ധര്‍ക്കും മറ്റും തുണയായി മാറുകയും ചെയ്ുന്നയു. മണ്ഡലം പ്രസിഡന്റ്‌ നവാസ്‌ ഈര്‍പ്പോണ ഉദ്‌ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ്‌ ടി.ആര്‍.ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വേലായുധന്‍ പള്ളിപ്പുറം, വേലായുധന്‍ പൊയിലങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വേലായുധന്‍ പൊയിലങ്ങാടി (പ്രസിഡന്റ്‌), എ.കെ.ബാബുരാജന്‍ (ജന: സെക്രട്ടറി), സുനില്‍ മാടത്തില്‍ ട്രഷററായും തെരഞ്ഞെടുത്തു.










from kerala news edited

via IFTTT

സിവില്‍ സപ്ലൈസ്‌ ജീവനക്കാര്‍ പണിമുടക്കി











Story Dated: Tuesday, December 2, 2014 01:27


കല്‍പ്പറ്റ: സിവില്‍ സപ്ലൈസ്‌ വകുപ്പിലെ ജീവനക്കാരുടെ 36 തസ്‌തികകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരേ സിവില്‍ സപ്ലൈസ്‌ ജീവനക്കാരുടെ സംയുക്‌ത സമരസമിതി സൂചനാ പണിമുടക്ക്‌ നടത്തി. ജീവനക്കാര്‍ സിവില്‍സ്‌റ്റേഷന്‍ പരിസരത്ത്‌ പ്രകടനവും നടത്തി. ജില്ലയിലെ മുഴുവന്‍ സപ്ലൈ ഓഫീസുകളും അടഞ്ഞുകിടന്നു. ജില്ലയിലാകെയുള്ള 82 ജീവനക്കാരില്‍ അഞ്ചുപേരൊഴികെ എല്ലാവരും പണിമുടക്കില്‍ പങ്കെടുത്തതായി നേതാക്കള്‍ അറിയിച്ചു. ജോയിന്റ്‌ കൗണ്‍സില്‍ നേതാവ്‌ ശ്രീരാമകൃഷ്‌ണന്‍, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി അജയകുമാര്‍, എന്‍.ജി.ഒ സംഘ്‌ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്‌ണന്‍, കെ.സി.എസ്‌.ഒ.എഫ്‌ സംസ്‌ഥാന സെക്രട്ടറി ടി.ആര്‍. ബിനില്‍ കുമാര്‍, ജയപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT