Story Dated: Tuesday, December 2, 2014 07:57

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും കനത്തപോളിംഗ് രേഖപ്പെടുത്തി. ജമ്മുവില്‍ 71 ശതമാനവും ജാര്‍ഖണ്ഡില്‍ 65 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും ജമ്മു കാശ്മീരില്‍ വിഘടന വാദികളും വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും ജനപങ്കാളിത്തം ശ്രദ്ധേയമായി.
വിഘടനവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജമ്മുവില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാര്‍ഖണ്ഡില്‍ 20 നിയമ സഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലും ആദ്യ ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പും സമാധാനപരമായിരുന്നു.
ജമ്മുവില്‍ പിഡിപി, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളാണ് മത്സരത്തിനുള്ളത്. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ എജെഎസ്യുവുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി രംഗത്തുവന്നത്. കോണ്‍ഗ്രസ്-ആര്‍ജെഡി-ജെഡി(യു) കക്ഷികളും സഖ്യത്തില്‍ മത്സര രംഗത്തുണ്ട്.
from kerala news edited
via
IFTTT
Related Posts:
ഗെയിംസ്: അഴിമതി അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്ന് തിരുവഞ്ചൂര്‍ Story Dated: Saturday, February 7, 2015 05:29കോട്ടയം: ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്ന ചിലരുണ്ട്. എന്‍… Read More
മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ വീണ്ടും പി.സി ജോര്‍ജ് Story Dated: Saturday, February 7, 2015 04:25കോട്ടയം: ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ വീണ്ടും പി.സി ജോര്‍ജ്. കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്നം ഉണ്ടാകില്ലെന്ന് പറയുന്നത് ചില നേതാക… Read More
മാവോയിസ്റ്റുകള്‍ സായുധപോരാട്ടങ്ങള്‍ തല്കാലത്തേക്ക് നിര്‍ത്തുന്നു Story Dated: Saturday, February 7, 2015 04:21തിരുവനന്തപുരം: സായുധപോരാട്ടത്തിന്റെ പാതയില്‍ നിന്നും തല്കാലത്തേക്ക് പിന്മാറുന്നുമെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണ… Read More
ഇശാന്ത് ശര്‍മയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും Story Dated: Saturday, February 7, 2015 04:31മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഫിറ്റ്നസ് തെളിയിക്കാന്‍ താരത്തിന് കഴിയാത്തതിനെ തുടര്‍ന്നാണിത്. പരുക്കേറ… Read More
കൊക്കെയ്ന്‍ കേസ്: ആഷിക് അബുവിന്റെ വേശ്യാ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം Story Dated: Saturday, February 7, 2015 05:03കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സംവിധായകന് ആഷിക് അബു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലെ വേശ്യാ പ്രയോഗത… Read More