ട്രാഫിക് എന്ന ചിത്രത്തിനുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിലി'. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ്, ഡോക്ടര്‍ അവിനാഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിവിന്‍പോളി, അമലപോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ മിലിയില്‍ സായ്കുമാര്‍, അമോല്‍ പലേക്കര്‍, ഇടവേള ബാബു, സനുഷ, ഷംന കാസിം, സിജാ റോസ് ജോര്‍ജ്, കാര്‍ത്തിക, അഞ്ജലി ഉപാസന, ദേവി അജിത്, ബിന്ദു പണിക്കര്‍, റിയ സൈറ, വനിത കൃഷ്ണചന്ദ്രന്‍, പ്രവീണ, മീരാ അനില്‍, അഞ്ജു അരവിന്ദ്, പ്രവീണ, ബേബി അമ്മു തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന മിലി ടീച്ചര്‍ അന്തര്‍മുഖിയാണ്. അധികം ആരോടും സംസാരിക്കാതെ, മറ്റുള്ളവരുടെ കൂട്ടത്തില്‍ കൂടാതെ, ഉള്‍വലിഞ്ഞു കഴിയുന്ന പ്രകൃതം. പുറംലോകവുമായി അധികം ബന്ധമില്ലാതെ കഴിയുന്ന മിലിയുമായി നവീന്‍ എന്ന ചെറുപ്പക്കാരന്‍ സൗഹൃദത്തിലാവുന്നു.
സ്വഭാവത്തിലും തൊഴിലിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന മിലിയും നവീനും കൂടുതല്‍ അടുത്തിടപഴകുമ്പോള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് രാജേഷ് പിള്ള ദൃശ്യവത്കരിക്കുന്നത്.
മിലിയായി അമലപോളും നവീനായി നിവിന്‍പോളിയും അഭിനയിക്കുന്നു. എഡിറ്റര്‍ മഹേഷ് നാരായണന്‍ തിരക്കഥയെഴുതുന്നു.
അനീഷ്‌ലാല്‍ ആര്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപിസുന്ദര്‍, ഷാന്‍ റഹ്മാന്‍ എന്നിവര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്തുപിരപ്പന്‍കോട്, കല: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, പരസ്യകല: തോട്ട് സ്റ്റേഷന്‍, എഡിറ്റര്‍: ബി. അഭിലാഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു കൃഷ്ണന്‍ ഹരിപ്പാട്, അസോസിയേറ്റ് ഡയറക്ടര്‍: അന്‍വറുള്ള, അനൂപ് രവീന്ദ്രന്‍, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍:സിജാ റോസ് ജോര്‍ജ്, പ്രോഡക്ഷന്‍ മാനേജര്‍:ജോയി പേരൂര്‍ക്കട, രാം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പൗലോസ് കുറുമറ്റം. വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.
ഡിസംബര്‍ 19-ന് 'മിലി' ഗോള്‍ഡന്‍ ഐ മൂവീസ് തിയേറ്ററിലെത്തിക്കുന്നു.
ആരാണ് മിലി
മിലി നായികാ പ്രാധാന്യമുള്ള ചിത്രമാണോ?
അതെ. മിലി നമ്മളെല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നു പോന്നിട്ടുള്ള മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സാധാരണ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകന് അവളെ എളുപ്പം തിരിച്ചറിയാന്‍ കഴിയും അതു തന്നെയായിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത. അമലാ പോള്‍ മിലിയെ അടുത്തറിഞ്ഞഭിനയിച്ചിട്ടുണ്ട്.
ട്രാഫിക്കിനു ശേഷം താങ്കളെ കാണാനില്ലല്ലോ?
ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിനു വേണ്ടി ബോളിവുഡിലായിരുന്നു. അത് പൂര്‍ത്തിയായി. 2015 ല്‍ റിലീസാവും. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് വിതരണം.
എങ്ങിനെയുണ്ടായിരുന്നു ബോളിവുഡ് അനുഭവം?
വ്യത്യസ്തമായ ഷൂട്ടിങ് അന്തരീക്ഷമായിരുന്നു അവിടെ. ബഡ്ജറ്റിന്റെ വ്യത്യാസം തന്നെ എല്ലാത്തിലും കാണാം.
താരങ്ങള്‍ ആരൊക്കെയായിരുന്നു
ശ്രീനിവാസന്‍ അവതരിപ്പിച്ച ട്രാഫിക് കോണ്‍സ്റ്റബിളിനെ മനോജ് ബാജ്‌പേയിയാണ് അവതരിപ്പിച്ചത്. ബംഗാളിലെ സൂപ്പര്‍സ്റ്റാര്‍ പ്രസൂണ്‍ ചാറ്റര്‍ജിയാണ് സൂപ്പര്‍സ്റ്റാറായെത്തുന്നത്. മലയാളത്തില്‍ നിന്ന് ജിഷ്ണുവും കാവേരിയും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം.
മലയാളത്തില്‍ നിന്നെന്തെങ്കിലും വ്യത്യാസം
മഴ ഒരു കഥാപാത്രമായി വളരുന്നുണ്ട് ആ ചിത്രത്തില്‍. ഷൂട്ടിങ്ങിനിടയില്‍ മഴ വന്നു. പിന്നെ അതൊരു കഥാപാത്രമായി വളര്‍ന്നു. അതൊരു നല്ല എക്‌സിപീരിയന്‍സായിരുന്നു.
from kerala news edited
via IFTTT