Story Dated: Tuesday, December 2, 2014 05:26
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ പള്ളി ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഗവര്‍ണര്‍ നജീബ് ജംഗാണ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആസൂത്രിതമായ ആക്രമാണമാണെന്ന സംശയത്തെ തുടര്‍ന്ന് രൂപതാധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
ദില്‍ഷാദ് ഗാര്‍ഡനില്‍ രാജീവ് ഗാന്ധി ആശുപത്രിക്ക് സമീപമുള്ള ക്രിസ്‌ത്യന്‍ പള്ളിയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്. രാവിലെ ആറുമണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ പള്ളി പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്നും സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്നും ആരോപിച്ച് പള്ളിയുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിരുന്നു. സംഭവസമയത്ത് കുര്‍ബാന ഇല്ലാതിരുന്നതിനാലാണ് മലയാളികളായ വിശ്വാസികള്‍ കൂടുതലായും എത്തിക്കൊണ്ടിരുന്ന പള്ളിയില്‍ ആളപായം ഉണ്ടാകാതിരുന്നത്.
അള്‍ത്താര ഉള്‍പ്പെടെ പള്ളി പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. സംഭവസ്‌ഥലത്തു നിന്നും മണ്ണെണ്ണക്കുപ്പി കണ്ടെടുത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
from kerala news edited
via IFTTT