ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ യു.കെ യില്‍ ആദ്യമായി നടന്ന ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങള്‍ അവിസ്മരണീയമായി. വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചായിരുന്നു ആഘോഷപരിപാടികള്‍. പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് 'ശ്രീ കോവില്‍ നടതുറന്നു' എന്ന ഗാനം ആലപിച്ചു കൊണ്ട് സുധീഷ് സദാനന്ദന്‍ എന്ന അനുഗ്രഹീത ഗായകന്‍ സംഗീതോത്സവം തുടങ്ങി. കാനഡ രാഗത്തില്‍ 'അലൈപായുതേ കണ്ണാ' കീര്‍ത്തനം പാടികൊണ്ട് രാജേഷ് രാമന്‍ ഭഗവാനെ സ്തുതിച്ചു. തുടര്‍ന്ന് സഹാന, പ്രിയ, തരന്ന്യ എന്നിവര്‍ ചേര്‍ന്ന് ശ്രീരഞ്ജിനി രാഗത്തില്‍ 'ഗജവദന' രേവതി രാഗത്തില്‍ 'ഭോ ശംഭോ' എന്നി കീര്‍ത്തനങ്ങള്‍ വയലിനില്‍ വായിച്ചു. കേവലം അഞ്ചു വയസു മാത്രം പ്രായമുള്ള ലക്ഷ്മി രാജേഷ് ശ്രുതി ശുദ്ധമായി പാടിയ ഗീതം 'വരവീണ' അവതരണ മികവുകൊണ്ട് തന്നെ മികച്ചതായിരുന്നു. സഹോദരങ്ങളായ ശരണ്യ, ശുഭാന്യ എന്നിവര്‍ വീണയിലും വയലിനിലും തീര്‍ത്ത രാഗ വിസ്മയം തീര്‍ത്തും വ്യത്യസ്തം ആയിരുന്നു. ഹംസധ്വനി രാഗത്തില്‍ 'വാതാപി ഗണപതി' എന്ന കൃതി ഹൃദ്യമായി. ജെയനി ജയപാലന്‍, ജനനന്‍ മോഹന്‍ എന്നിവര്‍ പാടിയ കീര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. സച്ചിന്‍ മന്നത്ത് എന്ന അത്ഭുത പ്രതിഭ ഹിന്ദുസ്ഥാനി ഭജന്‍സ് ആലപിച്ചുകൊണ്ടാണ് സംഗീതോത്സവത്തെ സമ്പന്നമാക്കിയത്. സ്വാതി തിരുന്നാള്‍ കൃതിയായ 'ദേവന കേ പതി ഇന്ദ്ര' ഗംഭീരമായി. വയലിനില്‍ രാഗ ഗോപുരം തീര്‍ത്ത് മാതംഗി വിവേകാനന്ദന്‍, പ്രതാപ്പന്‍ യോഗരാജ, ലതാന്‍ യോഗരാജ, ദുരൈ പ്രവീണ്‍ കുമാര്‍, ദുരൈ നിതിഷ് കുമാര്‍ എന്നിവര്‍ സദസിന്നു സമാനതകളിലാത്ത അനുഭവം നല്‍കി. പിന്നീടു നവനീത് ജയന്‍ എന്ന അനുഗ്രഹീത കലാകാരന്‍ ഗുരുവയൂരപ്പനു ഗാനാര്‍ച്ചന ചെയ്തു. സംഗീതോത്സവത്തിന്റെ സമാപനമായി എല്ലാവരെയും ആനന്ദ സാഗരത്തില്‍ ആറാടിച്ചുകൊണ്ട് പ്രശസ്ത വയലിനിസ്റ്റ് ദുരൈ ബാലസുബ്രമണ്യനും സംഘവും ചേര്‍ന്ന് ത്യാഗരാജ സ്വാമികളുടെ പഞ്ചരത്‌ന കൃതിയിലെ ശ്രീ രാഗത്തിലുള്ള 'എന്തോരോ മഹാനുഭാവലു' ആരംഭിച്ചപ്പോള്‍ സദസ് എല്ലാം മറന്ന് ഭക്തിയില്‍ മുഴുകി. ത്യാഗരാജ മംഗളം പാടി സംഗീതോത്സവം സമാപിച്ചു.
ഗീതാദിനം പ്രമാണിച്ച് നടത്തിയ പ്രത്യേക പരിപാടി 'ഗീതാമൃതം' അദൈ്വതവേദാന്തസാരം സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന തരത്തില്‍ ആയിരുന്നു. വിജയകുമാര്‍, ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പതിനെട്ടു അധ്യായങ്ങളുടെ സാരം 12 സ്ത്രീ രത്‌നങ്ങള്‍ ചേര്‍ന്ന് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ യു കെ യിലെ ഹൈന്ദവര്‍ക്കിടയില്‍ ഒരു ചരിത്രം പിറക്കുകയായിരുന്നു. ഡോ.മിനി, ജയലക്ഷ്മി എന്നിവരുടെ ധ്യാനത്തോടെ ആരംഭിച്ച 'ഗീതാമൃതം' ശ്ലോകങ്ങളും പദാനുപദ വിവര്‍ത്തനവും വിശകലനങ്ങളും ഇഴ ചേര്‍ന്ന് അവതരിപ്പിക്കപ്പെട്ടപ്പോള്‍ സര്‍വവേദാന്തസാരസംഗ്രഹം ആയ ഭഗവത് ഗീത എല്ലാവരുടെയും മനസിലേക്ക് അമൃതവര്‍ഷമായി പെയ്തിറങ്ങി.
ജയലക്ഷ്മിയുടെ ചെറിയ അവതരണത്തോടെ ആരംഭിച്ച 'ഗീതാമൃതം', 'അര്‍ജുനവിഷാദയോഗം' എന്ന ഒന്നാം അധ്യായം അവതരിപ്പിച്ചുകൊണ്ട് അപര്‍ണ വിജയകുമാറിലൂടെ തത്വവിചാരത്തിലേക്ക് കടന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍, ദിവ്യ അരുണ്‍, രമ രാജന്‍, ജയശ്രീ അശോക് കുമാര്‍, ലത സജ്ജന്‍, അജി ഷാജി, ഡയാന അനില്‍ കുമാര്‍, നളിനി നായര്‍, ശ്രീജ സുബിന്‍, ലത സുരേഷ്, കെ.ജയലക്ഷ്മി, നിമ്മി റെജി, മിനി വിജയകുമാര്‍ എന്നിവര്‍ അവതരിപ്പിച്ചു. ജയശ്രീ അശോക് കുമാര്‍ ഗീതയുടെ പ്രാധാന്യത്തെക്കുറിച്ച് സദസിനെ ഓര്‍മിപ്പിച്ചു കൊണ്ട് 'ഗീതാമൃതം' പൂര്‍ണമാക്കി.
എല്ലാ പരിപാടികളും ചാരുതയോടെ അവതരിപ്പിച്ച ദിവ്യ അരുണ്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. സംഗീതോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ടി ഹരിദാസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏകാദശി ആഘോഷങ്ങളില്‍ സംബന്ധിച്ച എല്ലാ ഭക്തജനങ്ങള്‍ക്കും ടിവി സംപ്രേക്ഷണത്തിനുവേണ്ടി ചടങ്ങുകള്‍ പകര്‍ത്തിയ ആനന്ദ് മീഡിയ സംഘത്തിനും ലണ്ടന്‍ ഹിന്ദു ഐക്യവേദിക്ക് വേണ്ടി ടി. സുരേഷ് ബാബു നന്ദി രേഖപെടുത്തി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അടുത്ത മാസത്തെ സത്സംഗം ഡിസംബര്‍ 27 ന് കൂടുതല്‍ വിപുലമായ പരിപാടികളോടെ മണ്ഡല മകര വിളക്ക് ഉത്സവമായി നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07828137478, 07932635935
വാര്‍ത്ത അയച്ചത് : എ.പി.രാധാകൃഷ്ണന്‍
from kerala news edited
via IFTTT