Story Dated: Tuesday, December 2, 2014 07:42
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. മറ്റ് നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കരുതെന്ന് കെ. മുരളീധരനും പദ്‌മജയും ആവശ്യപ്പെട്ടിരുന്നു.
ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2011 ജൂണ്‍ 29ലെ സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉദ്യോഗസ്‌ഥര്‍ക്കെതിരെയുള്ള നടപടി മൂന്ന് മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന സി.ബി.ഐ റിപ്പോര്‍ട്ട് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐ.എസ്.ആര്‍.ഒ ശാസ്‌ത്രജ്‌ഞനായിരുന്ന എസ് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.
from kerala news edited
via IFTTT