121

Powered By Blogger

Tuesday, 2 December 2014

ഭോപ്പാല്‍ ദുരന്തത്തിന്‌ 30 വയസ്‌; ദുരന്ത സ്‌മാരകമായി ജീവിക്കുന്ന രക്‌ത സാക്ഷികള്‍









Story Dated: Tuesday, December 2, 2014 03:50



mangalam malayalam online newspaper

ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തത്തിന്‌ ഇന്ന്‌ 30 വയസ്‌. അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യാ ലിമിറ്റഡിന്റെ ഭോപ്പാല്‍ ഫാക്‌ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ച ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തമായാണ്‌ വിലയിരുത്തപ്പെട്ടത്‌.


1984ല്‍ ഏഴുലക്ഷത്തിലധികം ജനസംഖ്യ കണക്കായിരുന്ന നഗരത്തില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ അന്ന്‌ മരണമടഞ്ഞത്‌ 3789 പേരായിരുന്നു. എന്നാല്‍ മരണ സംഖ്യ എണ്ണായിരം കവിഞ്ഞിരുന്നു എന്നാണ്‌ പിന്നീട്‌ കിട്ടിയ റിപ്പോര്‍ട്ടുകള്‍. കീടനാശിനി പ്ലാന്റില്‍ നിന്നും ചോര്‍ന്ന മീഥൈല്‍ ഐസോ സയനേറ്റ്‌ (എം.ഐ.സി) എന്ന വിഷവാതകം പ്രായഭേദമന്യേ നഗര നിവാസികളെ കൊന്നൊടുക്കി. ദുരന്തത്തിന്റെ ബാക്കിപത്രമായി ഇന്നും ആയിരക്കണക്കിന്‌ ജനങ്ങള്‍ ഭോപ്പാലില്‍ ജീവിക്കുന്നു.


മീഥൈല്‍ ഐസോ സയനേറ്റ്‌ ഉപയോഗിച്ച്‌ സെവിന്‍ എന്ന കീടനാശിനി ഉണ്ടക്കുന്ന പ്ലാന്റായിരുന്നു ഭോപ്പാലിലേത്‌. വാതക ചോര്‍ച്ച ആദ്യം തിരിച്ചറിഞ്ഞ ഫാക്‌ടറി ജീവനക്കാര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ്‌ വിഷവാതകം അതിന്റെ താണ്ഡവം ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം നഗരം ശവപ്പറമ്പായി. എങ്ങും മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും ജഡങ്ങള്‍ നിറഞ്ഞു.


ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്ന്‌ 42 ടണ്‍ മീഥൈല്‍ ഐസോ സയനേറ്റില്‍ വെള്ളം കയറിയതാണ്‌ അപകടകാരണമായി കമ്പനി ബോധിപ്പിച്ചത്‌. എന്നാല്‍ ഈ മറുപടിക്ക്‌ തങ്ങളുടെ നഷ്‌ടങ്ങളെ മടക്കി നല്‍കാന്‍ കഴിയില്ലെന്നുവാദിച്ച്‌ ഭോപ്പാലിലെ ജീവിക്കുന്ന രക്‌തസാക്ഷികള്‍ രംഗത്തുവന്നെങ്കിലും കുറ്റവാളികള്‍ക്ക്‌ തക്കശിക്ഷനല്‍കാന്‍ ഭരണ നേതൃത്വത്തിനായില്ല. ഗര്‍ഭം അലസല്‍, ചാപിള്ളയ്‌ക്ക് ജന്മം നല്‍കല്‍, പേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കല്‍, കാഴ്‌ച്ച സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഭോപ്പാലില്‍ മരിച്ചുജീവിക്കുന്നവര്‍ ഇന്നും കണ്ണുനിറയ്‌ക്കുന്ന കാഴ്‌ച്ചയായ്‌ തുടരുന്നു.










from kerala news edited

via IFTTT