121

Powered By Blogger

Tuesday, 2 December 2014

മദ്യലഹരിയില്‍ തൊണ്ണൂറുകാരിയെ മാനഭംഗപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍









Story Dated: Tuesday, December 2, 2014 02:53



mangalam malayalam online newspaper

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ തൊണ്ണൂരുകാരി മാനഭംഗത്തിനിരയായി. ഗോരക്പുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി 11 മണിയോടെ മദ്യലഹരിയില്‍ എത്തിയ അയല്‍വാസി വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ മര്‍ദ്ദിച്ചശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. അക്രമിയുടെ മര്‍ദ്ദനത്തില്‍ വൃദ്ധയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും പോലീസ് അറിയിച്ചു. അക്രമിയായ കുക്കു (52)നെ പോലീസ് അറസ്റ്റു ചെയ്തു.


ഒരു കുടിലില്‍ വൃദ്ധ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഭക്ഷണവും മറ്റും അയല്‍വാസികളാണ് നല്‍കിവന്നിരുന്നത്. അയല്‍വാസികളിലാരോ തിങ്കളാഴ്ച രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്.


മുന്‍പും 2010 ഡിസംബര്‍ നാലിന് ഇതേ മേഖലയില്‍ 108 കാരിക്കു നേരെ പീഡനം നടന്നിരുന്നു. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് കിടപ്പുരോഗിയായ വൃദ്ധയെ മകന്റെ സുഹൃത്താണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് ഇവര്‍ മരണമടയുകയായിരുന്നു.










from kerala news edited

via IFTTT