121

Powered By Blogger

Tuesday, 2 December 2014

കടക്കെണി; അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തശേഷം കര്‍ഷകന്‍ ചിതയില്‍ ചാടി ആത്മഹത്യ ചെയ്‌തു









Story Dated: Tuesday, December 2, 2014 04:00



mangalam malayalam online newspaper

മുംബൈ : വരള്‍ച്ചയെ തുടര്‍ന്ന്‌ വിളകള്‍ നശിക്കുകയും കടക്കെണിയിലാകുകയും ചെയ്‌ത കര്‍ഷകന്‍ അന്ത്യകര്‍മ്മങ്ങള്‍ സ്വയം നിര്‍വ്വഹിച്ചശേഷം കൃഷിയിടത്തില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്‌തു. മഹാരാഷ്‌ട്രയിലെ അകോള ജില്ലയിലുള്ള ഒരു ഗ്രാമത്തിലെ എഴുപത്തിയഞ്ചുകാരനായ കര്‍ഷകനാണ്‌ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്‌തശേഷം ചാടയില്‍ ചാടി ആത്മഹത്യ ചെയ്‌തത്‌.


വര്‍ഷങ്ങളായി പരുത്തിയും സോയബീനും കൃഷി ചെയ്‌തുവരികയായിരുന്നു ഇയാള്‍. കൃഷി നശിച്ചതിനെ തുടര്‍ന്ന്‌ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. പതിവുപോലെ പാടത്തേയ്‌ക്ക് പോയ ഇയാള്‍ മൂന്നു ദിവസം പിന്നിട്ടിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന്‌ മകനും പരിസരവാസികളും നടത്തിയ അന്വേഷണത്തിലാണ്‌ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. ചിതയ്‌ക്ക് സമീപത്തു നിന്നും അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്തിട്ടില്ല.


വരള്‍ച്ചയെ തുടര്‍ന്ന്‌ വിളവില്‍ വന്‍തോതില്‍ കുറവ്‌ ഉണ്ടായതോടെ പ്രദേശത്തെ കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. കാര്‍ഷിക വായ്‌പയെടുത്ത്‌ കൃഷിയിറക്കിയ നിരവധി കര്‍ഷകരാണ്‌ കടക്കെണിയെ തുടര്‍ന്ന്‌ സമീപ നാളുകളില്‍ ജീവനൊടുക്കിയത്‌.










from kerala news edited

via IFTTT

Related Posts: