ആര്‍എസ്‌സി പ്രൊഫിക്‌സ്
Posted on: 02 Dec 2014
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഖത്തര്‍ നാഷണല്‍ വിസ്ഡം സമിതി ഒരുക്കിയ ട്രെയിനിംഗ് ശില്പശാലയായ 'പ്രൊഫിക്‌സ് ' ശ്രദ്ധേയമായി. ദോഹ മാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി. ഉരീദു ഖത്തര്‍ സ്ട്രാറ്റജി എക്‌സ്‌പേര്‍ട്ട് യാസിര്‍ നൈനാര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് മൈന്റ് പവര്‍ ട്രെയ്‌നറും യു.എ.ഇ നാഷണല്‍ ആര്‍എസ്‌സി ഭാരവാഹിയുമായ മുഹ്‌യദ്ധീന്‍ ബുഖാരി 'മൈ സ്‌കില്‍ മൈ എക്‌സ്‌പെര്‍ട്ടിസ് ' എന്ന സെഷന് നേതൃത്വം നല്‍കി.
എസ് എസ് എഫ് മുന്‍ സംസ്ഥാന സഹ കാര്യദര്‍ശിയും, കുവൈത്ത് ഐ സി എഫ് ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്ല വടകര 'നോളജ് ഈസ് ലൈഫ് ' എന്ന സെഷന് നേതൃത്വം നല്‍കി. ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പങ്കുവെക്കാനുള്ളതാണെന്നും ഏറ്റവും വലിയ അനുഗ്രഹം വിജ്ഞാനമാണെന്നും പങ്കുവെക്കലിലൂടെ വിജ്ഞാനം വര്‍ദ്ധിക്കുന്നത് നമുക്ക് കാണാമെന്നും ഉദാഹരണ സഹിതം അദ്ദേഹം പറഞ്ഞു. ആര്‍ എസ്. സി ഖത്തര്‍ നാഷണല്‍ ജനറല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്, എഞ്ചിനീയര്‍ ഹമീദ്, എഞ്ചിനീയര്‍ അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. ആര്‍ എസ്. സി ഖത്തര്‍ നാഷണല്‍ ചെയര്‍മാന്‍ ജമാലുദ്ദിന്‍ അസ്ഹരി അധ്യക്ഷത വഹിച്ച സംഗമത്തില്‍ നാഷണല്‍ ഫിനാന്‍സ് കണ്‍വീനര്‍ എഞ്ചിനിയര്‍ മുഹ്‌യദ്ധീന്‍ ഇരിങ്ങല്ലൂര്‍ സ്വാഗതവും വിസ്ഡം കണ്‍വീനര്‍ നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT