Story Dated: Tuesday, December 2, 2014 01:52
താമരശേരി: താമരശ്ശേരി അങ്ങാടിയിലെ നോക്കുകുത്തിയായി മാറിയ തെരുവു വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) താമരശേരി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കച്ചവട സ്‌ഥാപനങ്ങള്‍ അതക്കുന്നതോടെ അങ്ങാടി ഇരുട്ടിലാകുന്ന അവസ്‌ഥയാണ് ഉള്ളത്. ഇത് സാമൂഹിക വിരുദ്ധര്‍ക്കും മറ്റും തുണയായി മാറുകയും ചെയ്ുന്നയു. മണ്ഡലം പ്രസിഡന്റ് നവാസ് ഈര്‍പ്പോണ ഉദ്‌ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ് ടി.ആര്‍.ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വേലായുധന്‍ പള്ളിപ്പുറം, വേലായുധന്‍ പൊയിലങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വേലായുധന്‍ പൊയിലങ്ങാടി (പ്രസിഡന്റ്), എ.കെ.ബാബുരാജന്‍ (ജന: സെക്രട്ടറി), സുനില്‍ മാടത്തില്‍ ട്രഷററായും തെരഞ്ഞെടുത്തു.
from kerala news edited
via IFTTT