Story Dated: Tuesday, December 2, 2014 01:26
പെരിന്തല്‍മണ്ണ: അന്തര്‍സംസ്‌ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയടക്കം നാലുപേര്‍ പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായി. പൊന്നാനി വെളിയംകോട് സ്‌കൂള്‍ പടി സ്വദേശിയും മുഖ്യപ്രതിയുമായ തണ്ണിതുറക്കല്‍ ഷംനാദ് (25), കോഴിക്കോട് പരുത്തിപ്പാറ കക്കാട്ടുപറമ്പില്‍ അബ്‌ദുസലാം(29), പാലക്കാട് തേന്‍കുറുശ്ശി കോരക്കാട് വീട്ടില്‍ ശിവനാരായണന്‍(45) , ബേപ്പൂര്‍ നടുവട്ടം സ്വദേശി ആദിമഹല്‍ വീട്ടില്‍ സാലിഹ് അദീബ്(23) എന്നിവരെയാണ് ഇന്നലെ രാവിലെ 11ന് പൊന്ന്യാകുറിശി ബൈപ്പാസ് റോഡില്‍ വച്ചു പിടികൂടിയത്.
വിവിധ ജില്ലകളില്‍ നിന്നായി പതിനൊന്നോളം വാഹനങ്ങളാണ് സംഘം മോഷ്‌ടിച്ചത്. നവംബറില്‍ അങ്ങാടിപ്പുറത്ത് സ്വകാര്യസ്‌ഥാപനത്തിന്റെ മുന്നില്‍ നിര്‍ത്തിയിട്ട വാഹനം കളവുപോയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സി.ഐ കെ.എം.ബിജുവിന്റെയും എസ്.ഐ. ഐ.ഗീരീഷ് കുമാറിന്റെയും നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണ സംഘമുണ്ടാക്കി വാഹനമോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചാണ് സംഘത്തെ വലയിലാക്കിയത്. ഈ സംഘത്തില്‍പ്പെട്ട മറ്റു മൂന്ന് പ്രതികള്‍ കോഴിക്കോട്, ഒറ്റപ്പാലം ജയിലുകളില്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, മഞ്ചേരി, കോഴിക്കോട് നഗരം എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ മോഷണം നടത്തിയത്.
വീടുകളിലും മറ്റും നിര്‍ത്തിയിട്ട വാഹനങ്ങളുടെ ക്വാര്‍ട്ടര്‍ ഗ്ലാസുകള്‍ എടുത്തുമാറ്റി ലോക്കുകള്‍ തകര്‍ത്ത് വ്യാജചാവി ഉപയോഗിച്ചാണ് വാഹനങ്ങള്‍ മോഷ്‌ടിക്കുന്നത്. ഇവ കോയമ്പത്തൂര്‍, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കെത്തിച്ചു ഏജന്റുമാര്‍ മുഖേന വില്‍ക്കുകയും ചില വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുകുമാണ് ചെയ്‌തത്. ഇതിനായി അവിടങ്ങളില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനത്തിന് അഡ്വാന്‍സ് തുക മാത്രം നല്‍കി ബാക്കി തുക ബാങ്കുവഴി നല്‍കുകയാണ് പതിവ്. മുഖ്യപ്രതിയായ ഷംനാദ് വധ ശ്രമകേസുകളിലടക്കം പ്രതിയാണ്. ആറുമാസത്തോളം വിയ്ൂരില്‍ യജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നുളള പരിചയമാണ് സംഘത്തെ ഒരുമിപ്പിച്ചത്.
സ്വത്തുതര്‍ക്കത്തില്‍ ബന്ധുവിനെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍ മോഷണത്തിലേക്ക് തിരിയുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കി കസ്‌റ്റഡിയില്‍ വാങ്ങും. പെരിന്തല്‍മണ്ണ ഷാഡോ പൊലിസീലെ പി.മോഹന്‍ദാസ്, സി.പി.മുരളി, സി.പി.സന്തോഷ്, പി.എന്‍.മോഹനകൃഷ്‌ണന്‍, എന്‍.വി ഷെബീര്‍, എം.ശശികുമാര്‍, അഷറഫ് കൂട്ടില്‍, പി.രാജശേഖറന്‍, അഭിലാഷ് കൈപ്പിനി, അനില്‍ചാക്കോ, തോമസ്, ടി.കുഞ്ഞയമു, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗജത്, സ്‌മിത എന്നിവരാണ് അനേ്വഷണ സംഘത്തിലുണ്ടായിരുന്നത്.
from kerala news edited
via IFTTT