Story Dated: Tuesday, December 2, 2014 08:53
കല്ലമ്പലം: അനധികൃതമായി കരവസ്‌തുവില്‍ നിന്നും മണ്ണ് കോരി മാറ്റിയ സംഭവത്തില്‍ ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ. തഹസീല്‍ദാര്‍, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഏലമേല്‍നോട്ട സമിതി സെക്രട്ടറി എന്നിവര്‍ക്കെതിരെ ലോകായുക്‌ത അന്വേഷണത്തിന് ഉത്തരവ്. കരവാരം ഗ്രാമപഞ്ചായത്തിലെ ആലംകോട് വഞ്ചിയൂരിലെ സര്‍വേ 375/14 ലെ 25 സെന്റ് വസ്‌തുവിലെ മണ്ണാണ് കോരിമാറ്റിയത്.
ഇത് നിലമാണെന്ന് കരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ സാന്നിദ്ധ്യത്തിലാണ് ഈ വസ്‌തുവില്‍ നിന്നും 80 ലോഡ് മണ്ണ് കോരിമാറ്റിയത്. മണ്ണ് നീക്കം ചെയ്‌തതോടെ വസ്‌തു ഉപയോഗ ശൂന്യവുമായി. റവന്യൂ രേഖകളില്‍ ഈ വസ്‌തു കര ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടും അധികൃതര്‍ മണ്ണ് നീക്കം ചെയ്യുകയായിരുന്നു ഇവിടെ വസ്‌തു ഉടമ. എസ്.എസ്.ഐ. രജിസ്‌ട്രേഷന്‍ എടുത്ത് ഹോളോബ്രിക്‌സ് കമ്പനി തുടങ്ങാന്‍ ഒന്നര വര്‍ഷം മുമ്പ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതിനായി ഭൂമി വൃത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചപ്പോഴാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇത് നെല്‍വയലാണെന്ന് കാണിച്ച് അതിലെ മണ്ണ് നീക്കം ചെയ്യാന്‍ ജില്ലാകലക്‌ടറെ കൊണ്ട് ഉത്തരവിറക്കിയത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചപ്പോള്‍ തന്നെ വിവരങ്ങള്‍ കാണിച്ച് ആര്‍.ഡി.ഒയ്‌ക്കും കലക്‌ടര്‍ക്കും പരാതി നല്‍കി.
ഇതിന്റെ അന്വേഷണം ആരംഭിക്കാനിരിക്കെ പരാതി നല്‍കി മൂന്നാം ദിനം വസ്‌തുവിലെ മണ്ണ് നീക്കം ചെയ്‌തതോടെ ഭൂമിയിലുണ്ടായിരുന്ന വാഴ, അടയ്‌ക്ക തുടങ്ങിയ വിളകളും നശിച്ചു. ഇത് കാണിച്ച് വസ്‌തു ഉടമകളായ രഘുദാസ്, ഭാര്യ ജയലക്ഷ്‌മി എന്നിവര്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കി. എന്നാല്‍ നീതി ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ ലോകായുക്‌തയില്‍ ഹര്‍ജി നല്‍കിയത്.
from kerala news edited
via IFTTT