Story Dated: Tuesday, December 2, 2014 06:20
പതിനാതിരം പുരുഷന്‍മാരുമായി കിടക്ക പങ്കിട്ട മുന്‍ ലൈംഗിക തൊഴിലാളി ജീവിത പങ്കാളിയെ തേടുന്നു. ഓസ്‌ട്രേലിയക്കാരിയായ ജിന്നെത്ത് മോണ്ടെനെഗ്രോയാണ് ജീവിത പങ്കാളിയെ തേടുന്നത്. 12 വര്‍ഷത്തോളം എക്‌കോര്‍ട്ട് സര്‍വീസിലായിരുന്നു മോണ്ടെനെഗ്രോയ്‌ക്ക് ജോലി. നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ലൈംഗിക തൊഴില്‍ തന്നെ. 12 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്.
തന്റെ കരിയറിന്റെ പ്രതാപ കാലത്ത് മണിക്കൂറിന് 500 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ സമ്പാദിച്ചുകൊണ്ടിരുന്ന താരപ്രഭയുള്ള ലൈംഗിക തൊഴിലാളിയായിരുന്നു മോണ്ടെനെഗ്രോ. കൃത്യമായി പറഞ്ഞാല്‍ 10,091 പുരുഷന്‍മാരുമായി ഇവര്‍ കിടക്ക പങ്കിട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും സംഗീതഞ്‌ജരുമൊക്കെയായിരുന്നു മോണ്ടെനെഗ്രോയുടെ ഇടപാടുകാര്‍. ഇവരില്‍ പലരും മോണ്ടെനെഗ്രോയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും മോണ്ടെനെഗ്രോയുടെ മനംകവരാന്‍ സാധിച്ചില്ല.
ഒടുവില്‍ തന്റെ കരിയറില്‍ നിന്ന് വിരമിച്ച ഘട്ടത്തിലാണ് 36കാരിയായ ഇവര്‍ക്ക് ഒരു ജീവിത പങ്കാളി ആഗ്രഹം മസനില്‍ പൊട്ടിമുളച്ചത്. ലൈഗിക തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും മോണ്ടെനെഗ്രോ വെറുതെ ഇരിക്കുകയല്ല. ഇപ്പോള്‍ കൊമേഴ്‌സല്‍ പൈലറ്റായി മേണ്ടെനെഗ്രോ ജോലി ചെയ്യുന്നുണ്ട്. എല്ലാത്തിലും ഉപരിയായി എഴുത്തുകാരി എന്ന നിലയിലും പ്രശസ്‌തയാണ് ഇവര്‍. തന്റെ ലൈംഗിക തൊഴിലിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി 10,000 മെന്‍ ആന്‍ഡ് കൗണ്ടിംഗ് എന്നൊരു പുക്‌തകവും ഇവര്‍ രചിച്ചിട്ടുണ്ട്.
അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍, പുരുഷന്‍ സ്‌ത്രീയില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്താണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് മേണ്ടെനെഗ്രോ പറഞ്ഞു. ലൈംഗിക തൊഴിലില്‍ നിന്ന് തനിക്ക് ലഭിച്ചത് ഈ അനുഭവ സമ്പത്താണെന്നും ഇവര്‍ അഭിമാനത്തോടെ പറയുന്നു. 18-ാം വയസില്‍ നൈറ്റ് ക്ലബ്ബില്‍ നിന്ന് മടങ്ങുന്നതിനിടെ ബലാത്സംഗം ചെയ്യപ്പെട്ടതോടെയാണ് മോണ്ടെനെഗ്രോ ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞത്.
from kerala news edited
via IFTTT