താന്‍ സംവിധായകനായാല്‍ മോഹന്‍ലാലിനെ നായകനാക്കാനാണ് താല്‍പര്യമെന്ന് നടന്‍ പൃഥ്വിരാജ്. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
അനുയോജ്യമായ തിരക്കഥയും സമയുവുമെല്ലാം ഒന്നിച്ചു വന്നാല്‍ തന്നെ ക്യാമറയ്ക്ക് പിന്നിലും കാണാനാകുമെന്ന് പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നടന്‍ വ്യക്തമാക്കി.
പൃഥ്വിയൂം സിദ്ധാര്‍ത്ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 'കാവിയ തലൈവന്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
from kerala news edited
via IFTTT