Story Dated: Tuesday, December 2, 2014 05:36
തിരുവനന്തപുരം: 2015 ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന ദേശിയ ഗെയിംസിന് മുന്നോടിയായി നടക്കുന്ന കൂട്ടയോട്ടതില്‍ പങ്കെടുക്കാന്‍ ദേശിയ ഗെയിംസ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തുന്നു. സച്ചിന്റെ സൗകര്യാര്‍ഥം ജനുവരി 20നും 22നും മധ്യേ വൈകിട്ട് മൂന്നിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംസ്‌ഥാനത്തെ 7000 കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടയോട്ടം രാജ്യം കണ്ട ഏട്ടവും വലിയ കൂട്ടയോട്ടമായിരിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ദേശിയ ഗെയിംസിന് കേരളം ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനം കൂടിയാണ് റണ്‍ കേരള റണ്‍ എന്നും മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാരും ചലച്ചിത്ര താരങ്ങളും പൊതുജനങ്ങളും കായിക താരങ്ങളും പൊതുജനങ്ങളും കൂട്ടയോട്ടതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഓരോജില്ലയിലും 500 കേന്ദ്രങ്ങളാണ് ഒരുക്കിയിക്കുന്നത്. 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെയാണ് കൂട്ടയോട്ടത്തിന്റെ ദൈര്‍ഘ്യം.
ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഏഴുപോയിന്റുകള്‍ ഉണ്ടാകും. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഓരോ വാര്‍ഡിലും ഒരു പോയിന്റുണ്ടാകും. പൊതുജനങ്ങള്‍ക്ക് അതില്‍ ഇഷ്‌ടമുള്ള പോയിന്റ് തിരഞ്ഞെടുക്കാം. ഏറ്റവും ആകര്‍ഷകമായ രീതിയില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നവര്‍ക്ക് ജില്ലാ തലത്തില്‍ പുരസ്‌ക്കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശിയ ഗയിംസിന്റെ ഉദ്‌ഘാടനം പ്രധാനമന്ദ്രി നരേന്ദ്ര മോദിയാവും നിര്‍വഹിക്കുക. സമാപന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകും.
from kerala news edited
via IFTTT