121

Powered By Blogger

Tuesday, 2 December 2014

'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചിത്രം: മുഖ്യനടന്‍ തൗഫിക് ബാറോം പങ്കെടുക്കും











തിരുവനന്തപുരം:
ഇസ്രായേലി സംവിധായകന്‍ ഇറാന്‍ റിക്ലിക്‌സ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്‌സ്' ആണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. സെയ്ദ് കശുവായുടെ ഡാന്‍സിങ് അറബ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ഇയാദിനെ അവതരിപ്പിച്ച യുവനടന്‍ തൗഫിക് ബാറോം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഒഫീര്‍ അവാര്‍ഡ്‌സില്‍ ഇദ്ദേഹം മികച്ച നടനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. 12ന് വൈകീട്ട് മേളയുടെ ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഇസ്രായേലിനുള്ളില്‍ തന്റേതായ ഇടം തേടുന്ന യുവാവിന്റെ കഥപറയുന്ന ചിത്രം അവിടത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ ശക്തമായ വിലയിരുത്തലാണ്. 1980-90 കളിലെ ഇസ്രായേലാണ് സിനിമയുടെ പശ്ചാത്തലം.


യഥാര്‍ഥ ജീവിതത്തില്‍ നിന്നും കണ്ടെത്തിയ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ കരുത്ത്. 105 മിനിട്ടാണ് ദൈര്‍ഘ്യം. ജറുസലേം ഫിലിം ഫെസ്റ്റിവലില്‍ 'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.











from kerala news edited

via IFTTT