Story Dated: Tuesday, December 2, 2014 06:23
ന്യൂഡല്‍ഹി: സിബിഐ ഡയറക്‌ടര്‍ രഞ്‌ജിത്ത് സിന്‍ഹ സ്‌ഥാനമൊഴിയുന്നു. സിബിഐ ഡയറക്‌ടര്‍ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്‌തിയാണെങ്കിലും 2ജി കേസില്‍ ആരോപണവിധേയനായി സുപ്രീംകോടതിയില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.
പുതിയ സിബിഐ ഡയറക്‌ടരെ ഇന്ന് തിരഞ്ഞെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടുന്ന മൂന്നംഗ കൊളീജിയം അതിനായി ഇന്ന് യോഗംചേരും. മൂന്നുപേരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതില്‍ കേരള ഡിജിപി കെ എസ് ബാലസുബ്രഹ്‌മണ്യവും ഉള്‍പ്പെടുന്നു. രാജസ്‌ഥാന്‍ ഡിജിപി ഒമേന്ദ്ര ഭരദ്വാജ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സെ്‌പഷ്യല്‍ സെക്രട്ടറി പ്രകാശ് മിശ്ര എന്നിവരാണ് മറ്റ് രണ്ടുപേര്‍.
from kerala news edited
via IFTTT