കമ്മ്യൂണിറ്റി അവയര്‍നസ് ആന്റ് ഹെല്‍ത്ത് കെയര്‍ ഇവന്റ്
Posted on: 02 Dec 2014
ഫിലഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോട്ടയം അസോസിയേഷനും വാര്‍ദ്ധക്യത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ പകല്‍വീടായി ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ബെന്‍സേലം അഡള്‍ട്ട് ഡേ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ കമ്മ്യൂണിറ്റി അവയര്‍നസ് ആന്റ് ഹെല്‍ത്ത് കെയര്‍ ഇവന്റ് നടത്തി.
ജോസഫ് മാണി, നൈനാന്‍ മത്തായി എന്നിവര്‍ സംയുക്തമായി നന്ദി അറിയിക്കുകയും ബെന്നി കൊട്ടാരത്തില്‍, ആഷ്‌ലി മാത്യു എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിക്കുകയും ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ അവസാനിക്കുകയും ഗായകനായ സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ ഗാനമേളയും ഇതിനോടൊപ്പം നടത്തി.
ഫാ.എം.വി.എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടുകൂടി സെമിനാര്‍ ആരംഭിച്ചു. ഡോ.ആനന്ദ് ഹരിദാസ്, ഡോ.ആനി മാത്യു, ഡോ.സത്യ വര്‍മ്മ, പിയാനോ, ട്രൂടോണ്‍ ഹിയറിംഗ് എയ്ഡ് സെന്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യപരിശോധന നടത്തുകയും തുടര്‍ന്ന് നടന്ന അവബോധന യോഗത്തില്‍ ജോബി ജോര്‍ജ്, നൈനാന്‍ മത്തായി, റിക് സ്‌പെക്ടര്‍, മേരി എബ്രഹാം, മാത്യു എബ്രഹാം, ജോസഫ് കുന്നേല്‍, ഇവറ്റ് ടെയിലര്‍ എന്നിവര്‍ പങ്കെടുത്തു.
ജോസഫ് മാണി, നൈനാന്‍ മത്തായി എന്നിവര്‍ സംയുക്തമായി നന്ദി അറിയിക്കുകയും ബെന്നി കൊട്ടാരത്തില്‍, ആഷ്‌ലി മാത്യു എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിക്കുകയും ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ അവസാനിക്കുകയും ഗായകനായ സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ ഗാനമേളയും ഇതിനോടൊപ്പം നടത്തി.
വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്
from kerala news edited
via IFTTT