Story Dated: Monday, March 2, 2015 02:51
കല്‍പ്പറ്റ: മരങ്ങളുടെ വിലതകര്‍ച്ചയും, തൊഴില്‍ മേഖലയിലെ കൂലിവര്‍ധനവും ഈര്‍ച്ചക്കൂലി വര്‍ധനവും, ഉദ്യോഗസ്‌ഥ പീഡനങ്ങളും ചെറുകിട മരവ്യാപാരികളെയും, കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയതായി ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
കപ്പല്‍ നിര്‍മാണത്തിനും ബോട്ടുനിര്‍മാണത്തിനുമെല്ലാം മരങ്ങളുപയോഗിച്ചിരുന്നത് മാറി ഇന്ന് ഫൈബറും മറ്റുലോഹങ്ങളും ഈ വിപണിയെ പൂര്‍ണ്ണമായും കീഴടക്കി. കെട്ടിട നിര്‍മാണത്തിന് ഇന്ന് ഉപയോഗിക്കുന്നത് സിമന്റ് കട്ടിള, പ്ലൈവുഡ്, അലുമിനിയും എന്നിവയാണ്. ഇതോടെ മരത്തിന് ചിലവ് കുറഞ്ഞു. മരവ്യവസായത്തില്‍ രണ്ടാംസ്‌ഥാനത്തുള്ള കല്ലായിയിലാണ് 90 ശതമാനവും മരങ്ങള്‍ വിറ്റഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള ആയിരകണക്കിന് ഈര്‍ച്ച മില്ലുകള്‍ പൊളിച്ചുമാറ്റി ഗോഡൗണുകളും, മറ്റുവ്യാപരസ്‌ഥാപനങ്ങളുമായി. സര്‍ക്കാര്‍ ഡിപ്പോകളിലെ മരങ്ങളും കെട്ടികിടക്കുകയാണ്. 14.5 ശതമാനം വാറ്റ് നികുതി പാഴ്‌മരങ്ങള്‍ക്കുപോലും ചുമത്തിയിരിക്കുകയാണ്.
ഇത് കുറക്കാനാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡിപ്പോകളില്‍ നിന്നും വാങ്ങുന്ന മരങ്ങള്‍ക്ക് വരുമാന നികുതി ഉള്‍പ്പടെ 29 ശതമാനം നികുതി വരുന്നുണ്ട്. പാതയോരത്തും വനത്തിലും വീണുകിടക്കുന്ന കോടികളുടെ മരങ്ങളാണ് ചിതലരിച്ച് നശിക്കുന്നത്. ഇത് ശേഖരിച്ച് ലേലം ചെയ്ണം. യമരവ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വൃക്ഷതൈകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.
സയ്യിദ് കെ.സി.കെ. തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജെയിംസ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാല്‍, എന്‍.സി. ഹുസൈന്‍ ഹാജി, വി.കെ. മോഹനന്‍, ജോസ്, പി.എസ്. മോഹനന്‍, ബേബി, നാസര്‍, ബാവ, മജീദ്, ഹനീഫ, അബ്‌ദുള്‍ അസീസ്, ജോര്‍ജ്, നിര്‍മ്മല, തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT