പന്നിപ്പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
Posted on: 02 Mar 2015
മൈസൂരു: ചാമരാജനഗറില്‍ പന്നിപ്പനിബാധയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. ചാമരാജനഗര്‍ ഹൗസിങ് ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പൂര്‍ണിമ(22) ആണ് മരിച്ചത്.
പനിബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണിമയെ മൈസൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ 'എച്ച്വണ്‍ എന്‍വണ്‍' രോഗാണുബാധ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഇതോടെ, പന്നിപ്പനി ബാധിച്ച് ചാമരാജനഗര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
from kerala news edited
via IFTTT