Story Dated: Monday, March 2, 2015 02:47
ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ആറാട്ടുപുഴ വില്ലേജ് കമ്മിറ്റി അംഗം കള്ളിക്കാട് ശ്രീകൃഷ്‌ണ വിലാസത്തില്‍ അനന്തകൃഷ്‌ണനെ(22) യാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അഞ്ചംഗ സംഘം അക്രമിച്ചത്. മൂക്കിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരേ പരാതി നല്‍കാന്‍ മുന്നിട്ടു നിന്ന ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനും സഹോദരന്മാര്‍ക്കുമെതിരേയും കയ്യേറ്റമുണ്ടായി.
യൂണിറ്റ് പ്രസിഡന്റും കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരനുമായ കള്ളിക്കാട് കുറുങ്ങാട്ട് രാംലാല്‍(29) സഹോദരന്മാരായ അനി, ഷിബുലാല്‍ എന്നിവരെയാണ് 25 അംഗ സംഘം ഇന്നലെ വൈകിട്ട് മീശമുക്കിനു സമീപം കയ്യേറ്റം ചെയ്‌തത്. കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് സി.പി.എം ആറാട്ടുപുഴ വടക്ക് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
from kerala news edited
via IFTTT