121

Powered By Blogger

Sunday, 1 March 2015

പോലീസില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി പരിഗണനയില്‍: മന്ത്രി











Story Dated: Monday, March 2, 2015 02:50


ചിറ്റൂര്‍: പോലീസിന്റെ സേവനസമയം എട്ടു മണിക്കൂറാക്കി പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ നടപ്പാക്കുമെന്നും വിജയം കണ്ടാല്‍ ഘട്ടംഘട്ടമായി സംസ്‌ഥാന വ്യാപകമായി നടപ്പില്‍വരുത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. മീനാക്ഷിപുരത്ത്‌ പുതിയ പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ദിവസത്തിനകം മീനാക്ഷിപുരം സ്‌റ്റേഷന്‌ പുതിയ ജീപ്പ്‌ അനുവദിക്കും. ജനസംഖ്യക്ക്‌ ആനുപാതികമായി സ്‌റ്റേഷനുകളില്‍ ജീവനക്കാരില്ലാത്തതാണ്‌ പ്രശ്‌നപരിഹാരം നീണ്ടുപോകാന്‍ ഇടയാകുന്നത്‌.


പൊതുജന സംരക്ഷണം കണക്കിലെടുത്ത്‌ മന്ത്രിസഭ നടപ്പിലാക്കിയ ഓപ്പറേഷന്‍ സുരക്ഷ പ്രകാരം നിരവധി ക്രിമിനലുകളെ ഒരാഴ്‌ച്ചക്കകം അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ല. മുപ്പത്‌ വര്‍ഷം പിന്നിട്ട പോലീസുകാരുടെ പ്രമോഷന്‍ ലിസ്‌റ്റ്‌ ഉടന്‍ പ്രഖ്യാപിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


ഒരു വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം നീണ്ടുപോവാന്‍ കാരണം പെരുമാട്ടി ഗ്രാമപഞ്ചായത്ത്‌ ഹൈകോടതിയെ സമീപിച്ച്‌ തടസമുണ്ടാക്കിയതുകൊണ്ടാണെന്ന്‌ അധ്യക്ഷത വഹിച്ച കെ. അച്യുതന്‍ എം.എല്‍.എ. പറഞ്ഞു. എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നരക്കോടിയില്‍ നിലവിലുള്ള ഔട്ട്‌പോസ്‌റ്റില്‍ കെട്ടിടം പണിത്‌ ഒരു വര്‍ഷത്തിനകം സ്‌റ്റേഷന്‍ മാറ്റിസ്‌ഥാപിക്കും. മുന്‍ എം.പി. വി.എസ്‌. വിജയരാഘവന്‍, നോര്‍ത്ത്‌ സോണ്‍ എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡി, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി.എസ്‌. ശിവദാസ്‌ (പട്ടഞ്ചേരി), കെ.എസ്‌. തനികാചലം (കൊഴിഞ്ഞാമ്പാറ) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പോലീസ്‌ മേധാവി എച്ച്‌. മഞ്‌ജുനാഥ്‌ സന്നിഹിതനായിരുന്നു.










from kerala news edited

via IFTTT