Story Dated: Sunday, March 1, 2015 07:03
മണ്ണഞ്ചേരി: സമീപത്തെ വീട്ടീല് ഏണി വാങ്ങാന്‍ പോയ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടു. മാരാരിക്കുളം തെക്ക്്് പഞ്ചായത്ത്് 20-ാം വാര്‍ഡില്‍ കോലോത്തുവീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലളിത (55)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് കലവൂര്റെയില്വേ സ്റ്റേഷന്് സമീപംട്രാക്കില് മൃതദേഹം കാണപ്പെട്ടത്. വിട്ടിലെ പണികള്‍ക്കായി സമീപത്തെവീട്ടില്‍ ഏണിയെടുക്കാന് പോയി മടങ്ങവെ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമെന്ന് സംശയിക്കുന്നതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. മക്കള്‍: ശരത്ചന്ദ്രന്, ശാലിനി.
from kerala news edited
via IFTTT