Story Dated: Monday, March 2, 2015 02:49
കടുത്തുരുത്തി: മണ്ണു കയറ്റി മൂടാതെ പോയ ടിപ്പര്‍ ലോറിയില്‍നിന്നും മണ്ണ് തെറിച്ച് റോഡില്‍ വീണു. നാട്ടുകാര്‍ ലോറി തടഞ്ഞു ഡ്രൈവറെക്കൊണ്ടു തൂത്തുവാരിച്ചു. കഴിഞ്ഞ ദിവസം വാലാച്ചിറ ജംഗ്‌ഷനിലാണു സംഭവം നടന്നത്. നൂറ് കണക്കിന് ടിപ്പറുകളാണ് ദിവസേന ഇതുവഴി മണ്ണുമായി കടന്നു പോകുന്നത്. മൂടിയില്ലാതെ പോകുന്ന ടിപ്പറുകളില്‍നിന്നു മണ്ണ് വീണു നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു.
കൊടും വളവായ വാലാച്ചിറ ജങ്‌ഷഷനില്‍ ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാരുടെ ദേഹത്തേക്കു മണ്ണ് തെറിച്ച് വീഴുന്നതും, സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിലേക്കും മണ്ണ് തെറിച്ച് വീഴുന്നതും പതിവാണ്. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കുകയും, ടിപ്പര്‍ ലോറി ഡ്രൈവര്‍മാരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നേരത്തേ താക്കീത് ചെയ്യുകയും ചെയ്‌തിരിന്നു. അതിനുശേഷവും മണ്ണുമായി പോകുന്ന ടിപ്പറുകളില്‍ മൂടിയില്ലാതെ പോകുന്ന സാഹചര്യത്തിലാണു നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ചൂല് നല്‍കി റോഡില്‍നിന്നും മണ്ണ് അടിച്ച് വാരിക്കാന്‍ തുടങ്ങിയത്.
from kerala news edited
via IFTTT