121

Powered By Blogger

Sunday, 1 March 2015

വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച പ്രതികളെ രക്ഷിക്കാന്‍ പോലീസ്‌ ശ്രമിക്കുന്നതായി ആക്ഷേപം











Story Dated: Sunday, March 1, 2015 02:54


തിരുവനന്തപുരം: പള്ളില്‍പോയി മടങ്ങവെ വീട്ടമ്മയെയും കുടുംബത്തെയും പതിയിരുന്ന്‌ ആക്രമിച്ച പ്രതികളെ പോലീസ്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. വെള്ളറട എസ്‌.ഐയും സീനിയര്‍ സിവില്‍ സര്‍വീസ്‌ ഓഫീസറും ചേര്‍ന്ന്‌ പ്രതികളില്‍ നിന്ന്‌ കൈക്കൂലി വാങ്ങി കേസൊതുക്കാന്‍ ശ്രമിക്കുന്നതായി ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ അല്‍ഫോണ്‍സാ ഇന്നലെ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞമാസം 28-ന്‌ പള്ളിയില്‍ നിന്ന്‌ വീട്ടിലേക്കുമടങ്ങും വഴിയാണ്‌ വെള്ളറട ഡാലുംമുഖം ഇരപ്പിന്‍മുഖം അല്‍ഫോണ്‍സയെയും കുടംബാംഗങ്ങളെയും പ്രതികള്‍ മര്‍ദ്ദിച്ചത്‌.


മര്‍ദ്ദനത്തില്‍ അല്‍ഫോണ്‍സക്കും പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും പരുക്കേറ്റതായി പറയുന്നു. ആക്രമത്തെതുടര്‍ന്ന്‌ അല്‍ഫോണ്‍സയുടെ കുടുംബം വെള്ളറട പോലീസില്‍ പരാതിനല്‍കി. ഗുതുതരമായ പരുക്കേറ്റ മക്കളും താനും മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയതായി അല്‍ഫോണ്‍സ പറഞ്ഞു. സംഭവസ്‌ഥലത്തുവച്ച്‌ പ്രതികള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന പതിനേഴായിരംരൂപ പിടിച്ചുപറിച്ചതായും പരാതിയിലുണ്ട്‌.


എന്നാല്‍ ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ നടന്നിട്ടും വെള്ളറട പോലീസ്‌ പ്രതികള്‍ക്കനുകൂല നടപടി സ്വീകരിച്ചതായാണ്‌ അല്‍ഫോണ്‍സയുടെ കുടുംബം പറയുന്നത്‌. സംഭവത്തിനുശേഷവും പ്രതികളുടെ ഭാഗത്തുനിന്ന്‌ വലിയ ഭീഷണിയുള്ളതായാണ്‌ വീട്ടുകാര്‍ പറയുന്നത്‌. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ്‌ അല്‍ഫോണ്‍സയുടെ കുടുംബം.










from kerala news edited

via IFTTT