തട്ടത്തിന്‍മറയത്ത് ടീമിന്റെ സെല്‍ഫി വരുന്നു. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് ടീം വീണ്ടും ഒന്നിക്കുന്ന വടക്കന്‍ സെല്‍ഫി മാര്‍ച്ച് 27ന് എത്തും. നവാഗതനായ ജി.പ്രജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അഭിനേതാവായും, തിരക്കഥാകൃത്തായും, ഗാനരചയിതാവായും മൂന്നു റോളിലുണ്ട്. ചിത്രത്തിലെ എന്നേ തല്ലേണ്ട അമ്മാവ എന്ന ഗാനം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ഈ ഗാനം പാടിയത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയതും. ഈ പാട്ടിന്റെ കോറിയോഗ്രാഫി ചെയ്തത് യുവനടന്‍ നീരജ് മാധവാണ്. സപ്തമശ്രീ തസ്‌കരാ, ദൃശ്യം, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജിന്റെ കോറിയാഗ്രാഫിയിലുള്ള ആദ്യ ചുവടുവെയ്പാണിത്.
ബാലതാരമായിരുന്ന വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹന്‍ നായികയായി ചുവടുവെക്കുന്ന ചിത്രമാണിത്. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നീരജ് മാധവ്, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി തുടങ്ങിയവരുമുണ്ട്. സംഗീതം ഷാന്‍ റഹ്മാന്‍. വിനോദ് ഷൊര്‍ണൂര്‍ നിര്‍മ്മിച്ച ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കും. വടക്കന്‍ സെല്‍ഫി മാര്‍ച്ച് 27നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്
from kerala news edited
via IFTTT