Story Dated: Monday, March 2, 2015 02:49
പാലാ: ഓട്ടോറിക്ഷായില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസ് സംഘത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.
ഓട്ടോറിക്ഷയില്‍ മദ്യംവിറ്റ പുലിയന്നൂര്‍ വേലിക്കകത്ത് സജീവനെ(39) പിടികൂടുന്നതിനിടെയാണ് സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരുക്കേറ്റത്. പുലിയന്നൂരില്‍ റോഡരുകില്‍ ഓട്ടോറിക്ഷാ നിര്‍ത്തി മദ്യം വില്‌ക്കുമ്പോള്‍ പോലീസുകാരെ കണ്ട് പ്രതി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്നു പിടികൂടുവാനുള്ള ശ്രമത്തിനിടയില്‍ പാലായിലെ സിവില്‍ പോലീസ് ഓഫീസര്‍ സജീവ്‌കുമാറിനാണു പരുക്കേറ്റത്.
സജീവ്‌കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷയും മൂന്നു ലിറ്റര്‍ വിവിധയിനം വിദേശ മദ്യവും പിടിച്ചെടുത്തു. എസ്.ഐ: കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്
from kerala news edited
via IFTTT