121

Powered By Blogger

Sunday, 1 March 2015

ഘോഷയാത്രക്കിടെ വിരണ്ടോടി കായലില്‍ പുതഞ്ഞ ആനയെ രക്ഷപ്പെടുത്തി











Story Dated: Monday, March 2, 2015 06:58


mangalam malayalam online newspaper

കടയ്‌ക്കാവൂര്‍: വക്കം പുത്തന്‍നട ദേവേശ്വരം ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച്‌ നടന്ന പുറത്തെഴുന്നള്ളത്ത്‌ ഘോഷയാത്രക്കിടെ വിരണ്ടോടിയ അകത്തുമുറി കായലിലെ ചേറില്‍ പുതഞ്ഞു. ആനയെ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കാനായി.


ഉത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്‌ച ദേവന്റെ തിടമ്പുമേറ്റി പുറത്തെഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആനയാണ്‌ വിരണ്ടോടിയത്‌. ഘോഷയാത്ര, വക്കം പ്രൈമറി ഹെല്‍ത്ത്‌ സെന്ററിന്‌ സമീപത്തെത്തിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ആനയ്‌ക്ക് പിന്നാലെ കൂടി ബഹളം വയ്‌ക്കുകയും ആനയുടെ വാലില്‍ ബലമായി പിടിച്ച്‌ തൂങ്ങാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.


പരിഭ്രമിച്ചോടിയ ആന തിരിഞ്ഞോടാന്‍ തുടങ്ങി. ക്ഷേത്ര ഭാരവാഹികളായ വക്കം സ്വദേശികളായ മനീഷും ആദര്‍ശുമായിരുന്നു ആനപ്പുറത്ത്‌ ഇരുന്നിരുന്നത്‌. ഇരുവരേയും കൊണ്ട്‌ ഒന്നരകിലോമീറ്ററോളം റോഡിലൂടെ ഓടിയ ആന ഒടുവില്‍ ചെന്നിറങ്ങിയത്‌ അകത്തുമുറി കായലിനോട്‌ ചേര്‍ന്ന്‌ തൊണ്ടഴുക്കിയിരുന്ന ചേറിലാണ്‌. ഈ തക്കം നോക്കി ആനപ്പുറത്തുനിന്നും ചാടിയ മനീഷും ആദര്‍ശും നിസാര പരുക്കുകളോടെ പാപ്പാന്‍മാരുടെയും നാട്ടുകാരുടെയും ശ്രമഫലമായി കരയ്‌ക്കെത്തിച്ചു.


വലിയ വടം ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ്‌ ആനയെ കരയ്‌ക്കെത്തിച്ച്‌ തളച്ചത്‌. സംഭവമറിഞ്ഞ്‌ കടയ്‌ക്കാവൂര്‍ പോലീസ്‌ സ്‌ഥലത്തെത്തി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആനയെ വിരട്ടിയതിന്‌ വക്കം സ്വദേശി രജുവിനെ കടയ്‌ക്കാവൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.










from kerala news edited

via IFTTT