121

Powered By Blogger

Sunday, 1 March 2015

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ നടപ്പിലാക്കണം











Story Dated: Monday, March 2, 2015 02:51


പുത്തുമല: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ അടിയന്തിരമായി നടപ്പിലാക്കണമെന്ന്‌ ജില്ലാ എസേ്‌റ്ററ്റ്‌ ലേബര്‍ യുണിയന്‍-സി.ഐ.ടി.യു. പുത്തുമല ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കൂലി വര്‍ധനവിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും യു.ഡി.എഫ്‌. സര്‍ക്കാരും തോട്ടമുടമകളും ഒത്തുകളിച്ച്‌ നീട്ടികൊണ്ടുപോവുകയാണ്‌. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ്‌ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ കൂലിക്ക്‌ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിത നിലവാരം ദുസഹമായിരിക്കുകയാണ്‌.


ഇക്കാര്യത്തില്‍ അടിയന്തിരമായി തൊഴില്‍ വകുപ്പും, സര്‍ക്കാരും ഇടപെടണം. കടുത്ത വേനല്‍ ചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജോലിസമയം ക്രമീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യുണിയന്‍ ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാഫി, രമേശന്‍, ത്യാഗരാജന്‍, രാജേഷ്‌, ഉഷ ലക്ഷ്‌മണന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഭാരവാഹികളായി മുഹമ്മദ്‌ ഷാഫി (പ്രസിഡന്റ്‌), രമേശന്‍ (വൈസ്‌ പ്രസിഡന്റ്‌), ത്യാഗരാജന്‍ (സെക്രട്ടറി), രാജേഷ്‌ (ജോയിന്റ്‌ സെക്രട്ടറി), ഉഷ ലക്ഷ്‌മണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച്‌ തൊഴിലാളികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.










from kerala news edited

via IFTTT