Story Dated: Monday, March 2, 2015 03:20
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ കമലേശ്വരം വാര്‍ഡിനെ മാലിന്യമുക്‌തമാക്കി വാര്‍ഡ് കൗണ്‍സിലര്‍. കമലേശ്വരം വാര്‍ഡിന്റെ കീഴില്‍വരുന്ന 22 റെസിഡന്റ്‌സ് അസോസിയേഷനുകളിലെ മാലിന്യങ്ങളാണ് വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. രശ്‌മിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാലിന്യമുക്‌തമാക്കിയത്.
കമലേശ്വരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍, കോര്‍പ്പറേഷന്‍ കണ്ടിജന്റ് ജീവനക്കാര്‍, ക്ലീല്‍വെല്‍ തൊഴിലാളികള്‍, കിന്‍ഫ്ര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ആറ്റുകാല്‍ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് കമലേശ്വരം വാര്‍ഡ് ശുചീകരിക്കാറുണ്ടെന്ന് കൗണ്‍സിലര്‍ പറഞ്ഞു. വി.ശിവന്‍കുട്ടി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌ത ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ രശ്‌മി അധ്യക്ഷതവഹിച്ചു.
from kerala news edited
via IFTTT