മൈസൂരുവില്‍ ഫിലിംസിറ്റി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
Posted on: 02 Mar 2015
മൈസൂരു: കന്നഡസിനിമാരംഗത്തിനു മുതല്‍ക്കൂട്ടാകുമെന്നു കരുതപ്പെടുന്ന മൈസൂരുവിലെ ഫിലിംസിറ്റി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഫിലിംസിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകത്തില്‍ ഫിലിംസിറ്റി നിര്‍മിക്കുകയെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി മൈസൂരു വരുണയിലെ ഹിമ്മാവു താലൂക്കില്‍ നൂറേക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു. ഭൂമി വിട്ടുനല്‍കാന്‍ കര്‍ഷകരും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ 2012-'13 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് വിതരണംചെയ്തത്.
കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ അടക്കം അറുപതുപേര്‍ അവാര്‍ഡുകളേറ്റുവാങ്ങി. മന്ത്രിമാരായ ശ്രീനിവാസ പ്രസാദ്, റോഷന്‍ ബെയ്ഗ്, എച്ച്.സി. മഹാദേവപ്പ, ഉമാശ്രീ, എച്ച്. ആഞ്ജനേയ തുടങ്ങിയ പ്രമുഖരും അവാര്‍ഡ്‌നിശയ്‌ക്കെത്തിയിരുന്നു. എന്നാല്‍, കന്നഡനടനും മന്ത്രിയുമായ അംബരീഷ് പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി.
from kerala news edited
via IFTTT