121

Powered By Blogger

Sunday, 1 March 2015

വിവാഹ തട്ടിപ്പുവീരന്‍ അറസ്‌റ്റില്‍











Story Dated: Monday, March 2, 2015 02:50


പാലക്കാട്‌: ആള്‍ മാറാട്ടം നടത്തി വിവാഹം കഴിച്ച യുവാവിനെ ചെര്‍പ്പുളശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരിമ്പുഴ തോട്ടര കാഞ്ഞിരത്തിങ്കല്‍ മൊയ്‌തുണ്ണി(35)യാണ്‌ അറസ്‌റ്റിലായത്‌. നെല്ലായ പുലാക്കാട്‌ പാറക്കത്തൊടി മൊയ്‌തീന്റെ മകള്‍ ഹാജറയെ വയനാട്‌ സ്വദേശി സലീം എന്ന വ്യാജപേരില്‍ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ്‌ പിറ്റേ ദിവസം മുതല്‍ തന്നെ പണവും സ്വര്‍ണവും ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ്‌ ഇയാളുടെ വിവാഹ തട്ടിപ്പു കഥകള്‍ പുറത്താവുന്നത്‌.


നാട്ടുകല്‍, വയനാട്‌ മാനന്തവാടി, വിളയൂര്‍ കുപ്പൂത്ത്‌, പെരിന്തല്‍മണ്ണ എന്നീ സ്‌ഥലങ്ങളില്‍ നിന്ന്‌ നാല്‌ വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്‌. ഇവരില്‍ ആദ്യ മൂന്ന്‌ ഭാര്യമാര്‍ നല്‍കിയ വ്യത്യസ്‌ത പരാതികളില്‍ മൊയ്‌തുണ്ണിയുടെ പേരില്‍ നിലവില്‍ കേസുകളുണ്ട്‌. മാത്രമല്ല കോങ്ങാട്‌ സ്‌റ്റേഷനില്‍ മോഷണക്കേസും ശ്രീകൃഷ്‌ണപുരം സ്‌റ്റേഷനില്‍ കരിമ്പുഴ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ടാപ്പിംഗ്‌ തൊഴിലാളിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്‌. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT