അബുദാബി വിമാനത്താവളത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം
Posted on: 02 Mar 2015
വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയിലേക്കു കടക്കുമ്പോള്‍ ഇ-ഗേറ്റില്‍നിന്നു ലഭിക്കുന്ന കാര്‍ഡ് മുഖേനയാണ് പാര്‍ക്കിങ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുക. പാര്‍ക്കിങ് കേന്ദ്രത്തിലെത്തുന്ന വാഹനം ഒരു മുറിയോളം വലിപ്പംവരുന്ന സ്‌കാനറിനകത്തേക്കു പ്രവേശിക്കും.
പാര്‍ക്കിങ് ഏരിയയില്‍ വാഹനംവെച്ചു പോകുന്ന യാത്രക്കാര്‍ ടെര്‍മിനല്‍ ഗേറ്റ് കടന്നാല്‍ ഉടനെ വാഹനം നൂതനസംവിധാനത്തില്‍ സ്‌കാന്‍ചെയ്യും. വാഹനത്തില്‍ ആളുകളും സ്‌ഫോടകവസ്തുക്കളുംമറ്റുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഉടന്‍തന്നെ കമ്പ്യൂട്ടര്‍നിയന്ത്രിതമായ ഓട്ടോമാറ്റിക് ട്രോളി പതുക്കെ വാഹനത്തിനു താഴെയായി വന്നുനില്‍ക്കുന്നു. തുടര്‍ന്ന് പതിയെ വാഹനംവഹിച്ച് പാര്‍ക്കിങ് ഏരിയയില്‍ എവിടെയാണോ ഒഴിഞ്ഞ സ്ഥലമുള്ളത് അവിടെയെത്തിച്ച് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നു.
യാത്രകഴിഞ്ഞ് വാഹനമുടമ തിരിച്ചുവന്നാല്‍ ഇ-ഗേറ്റില്‍നിന്നു ലഭിച്ച കാര്‍ഡ് ചാര്‍ജ് ചെയ്യുന്നതോടെ സ്മാര്‍ട്ട് ഫോണില്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകും. ഈ സമയത്ത് ട്രോളി വീണ്ടും വാഹനം സ്‌കാനര്‍ റൂമിലെത്തിക്കും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് സ്‌കാനര്‍ റൂമിലെത്തി വാഹനവുമായി തിരിച്ചുപോകാന്‍ സാധിക്കും. വാഹനം കഴുകിവൃത്തിയാക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കാനിരിക്കുന്ന സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനമെന്ന പേരില്‍ ചെറിയ വീഡിയോ അവതരണവും പുറത്തിറങ്ങിയിട്ടുണ്ട്.
from kerala news edited
via IFTTT