Story Dated: Monday, March 2, 2015 03:20
കാട്ടാക്കട: നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. എരുമക്കുഴി കുറ്റിച്ചല്‍ കോട്ടൂര്‍ റോഡരികത്തു വീട്ടില്‍ കുട്ടപ്പ(55)നാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നിത്യവൃത്തിക്ക് വകയില്ലാത്ത കുടുംബത്തില്‍ കുട്ടപ്പന്റെ ചികിത്സയ്‌ക്കായി സന്‍മനസുള്ളവരുടെ കരുണതേടുകയാണ്. കുട്ടപ്പന്‍ ചികിത്സാസഹായ നിധിക്കായി നാട്ടുകാര്‍ 13 അംഗ കമ്മിറ്റി രൂപീകരിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കുറ്റിച്ചല്‍ ശാഖയില്‍ 403002010025740 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
from kerala news edited
via IFTTT