Story Dated: Monday, March 2, 2015 03:20
തിരുവനന്തപുരം: ഇ.എം.എസ്. മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നീറമണ്‍കര പനങ്ങാട്ടുകടവില്‍ ആറ്റുകാല്‍ പൊങ്കാലക്കാര്‍ക്കായി കരമനയാറിന് കുറുകെയായി 30 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയുമുള്ള താല്‍ക്കാലിക കടത്ത് തയാറാകുന്നു. കടത്തുവള്ളങ്ങള്‍ കൂട്ടിക്കെട്ടി മുളകെട്ടി വരിഞ്ഞാണ് കടത്ത് തയാറാക്കുന്നത്.
പൊങ്കാല ദിവസത്തെ അതിരൂക്ഷമായ ഗതാഗത തടസത്തിനൊരു പരിഹാരമായി പാപ്പനംകോട്, നീറമണ്‍കര പ്രദേശങ്ങളില്‍ നിന്നും പൊങ്കാലക്കായി വര്‍ഷംതോറും നൂറുകണക്കിന് ഭക്‌തജനങ്ങള്‍ ഈ കടത്ത് മാര്‍ഗം വളരെ എളുപ്പത്തില്‍ സഞ്ചരിച്ച് ആറ്റുകാലില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. കടത്തിന്റെ ഉദ്‌ഘാടനം നാളെ വൈകുന്നേരം 5.30ന് വി. ശിവന്‍കുട്ടിഎം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
തദവസരത്തില്‍ ആര്‍.ഡി.ഒ. വിനോദ്‌കുമാര്‍, കൈമനം പ്രഭാകരന്‍, കരമന ജയന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ രതീദേവി, ശ്രീകണ്‌ഠേശ്വരം രാജേന്ദ്രന്‍ നായര്‍, നീറമണ്‍കര വിജയന്‍, പി.കെ. എസ്‌് രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നൂറുപേര്‍ക്ക് പൊങ്കാല കീറ്റ് വിതരണവും മൂന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ അന്നദാനവും വിളക്കുകെട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. താല്‍ക്കാലിക കടത്ത് തയാറാക്കിയ ക്ലബ് അംഗങ്ങളായ വിനീഷ്, ബൈജു, ശ്രീധരന്‍, രാജേഷ്, വിനോദ്, രാജേഷ് കുമാര്‍ എന്നിവര്‍ക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.
from kerala news edited
via IFTTT