Story Dated: Monday, March 2, 2015 02:50
പാലക്കാട്: ബാങ്ക് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമൂലം സ്‌ഥാപനം അടച്ച് പൂട്ടിയതായി ഉടമ വള്ളിക്കോട്‌് സ്വദേശി കെ.എ. കുട്ടപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2000ല്‍ കാനറാ ബാങ്ക് സുല്‍ത്താന്‍പേട്ടയില്‍ നിന്ന് കൂണ്‍ കൃഷി സ്‌ഥാപനം തുടങ്ങുന്നതിനായി അഗ്രിലോണായി 14,31,700 രൂപയും എസ്.ഐ.ഡി.ബി.ഐയില്‍ നിന്ന് എന്‍.ഇ.എഫ് അസിസ്‌റ്റന്‍സായി 5,48,500 രൂപ പലിശയില്ലാതെയും വായ്‌പ എടുക്കുകയും 2001ല്‍ പ്രോജക്‌ട് പൂര്‍ത്തീകരിച്ച് കൂണ്‍ ഉത്‌പാദനം തുടങ്ങുകയും ചെയ്‌തു.
2003ല്‍ അഗ്രിഡിപ്പാര്‍ട്ട്‌മെന്റും ബാങ്ക് മാനേജരും സംയുക്‌ത പരിശോധന നടത്തുകയും ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്ര?ജക്‌ടിന്റെ അമ്പത് ശതമാനം (11.5 ലക്ഷം) സബ്‌സിഡിയായി അനുവദിക്കുകയും ചെയ്‌തു. ഈ തുകക്ക് ഇന്ററസ്‌റ്റ് ചാര്‍ജ് ചെയ്യരുതെന്നും ബാങ്ക് വായ്‌പയിലേക്ക് അഡ്‌ജറ്റ് ചെയ്യണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുകയും ചെയ്‌തു. എന്നാല്‍ ചില ബാങ്ക് ജീവനക്കാര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും 18,99369 രൂപ കെട്ടണമെന്ന് കാണിച്ച് 2009ല്‍ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. ശരിയായ രീതിയില്‍ പണം നല്‍കാമെന്നും ആര്‍.ബി.ഐ പ്രകാരം ഒ.ടി.എസ് ബെനിഫെറ്റ് നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും അതെല്ലാം നിരസിച്ച് നിയമവിരുദ്ധമായി വീടും പറമ്പും ബാങ്ക് പിടിച്ചെടുക്കുകയും സ്‌ഥാപനം അടച്ച് പൂട്ടേണ്ടതായും വന്നു.
ബാങ്കിന്റെ നടപടിക്കെതിരെ ഡി.ആര്‍.ടി എറണാകുളത്തെ സമീപിച്ച് അനുകൂല വിധി നേടി. കോടതി ഉത്തരവ് പ്രകാരം എസ്.എ ഫീസായ ആറായിരം രൂപയും പൊസഷന്‍ ചാര്‍ജ് 11,000 രൂപയും കൂടാതെ സബ്‌സിഡി തുകക്ക് ഇന്ററസ്‌റ്റ് ചാര്‍ജ് ചെയ്യാതെയുള്ള പുതിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നല്‍കാനും വിധിയുണ്ടായെങ്കിലും നടപടി മാത്രമായില്ല. നല്ലനിലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി സ്‌ഥാപനം ബാങ്കിന്റെ തെറ്റായ നയം മൂലം അടച്ച് പൂട്ടിയത് മൂലം 25 ലക്ഷത്തിലേറെ നഷ്‌ടം സംഭവിച്ചതായും കെ.എ. കുട്ടപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
from kerala news edited
via IFTTT