Story Dated: Monday, March 2, 2015 02:50
കോഴഞ്ചേരി: ശാസ്‌ത്രം എത്ര പുരോഗമിച്ചാലും കാര്‍ഷിക രംഗത്തെ മുന്നേറ്റമാണ് ജനതയുടെ ജീവിതനിലവാരം നിശ്‌ചയിക്കുന്നതെന്ന് എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്‌റ്റ്യന്‍.കോഴഞ്ചേരി പുഷ്‌പമേളയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആധുനിക കാര്‍ഷിക രീതികള്‍ക്കൊപ്പം പാരമ്പര്യ മാര്‍ഗങ്ങളും കാര്‍ഷിക രംഗത്ത് അവലംബിച്ചാല്‍ സ്വയംപര്യാപ്‌തത കൈവരിക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ തിരുവിതാംകൂര്‍ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ പി.എസ്. നായര്‍ പറഞ്ഞു.
അഗ്രിഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്റ് വിക്‌ടര്‍ ടി. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസഫ്, പുഷ്‌പമേള രക്ഷാധികാരി ജ്‌ഞാനമ്മ മുത്തൂറ്റ്, സാറാമ്മ ഷാജന്‍, മുഖ്യ സംയോജകന്‍ ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, ജനറല്‍ കണ്‍വീനര്‍മാരായ ചന്ദ്രശേഖരക്കുറുപ്പ്, പ്രസാദ് ആനന്ദഭവന്‍, ബിജിലി പി. ഈശോ, ലത ചെറിയാന്‍, എലിസബത്ത് റോയി, ശ്രീകുമാര്‍ ചെട്ടിയാന്റയ്യത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT