Story Dated: Sunday, March 1, 2015 02:54
തിരുവനന്തപുരം: മണക്കാട്-വലിയപള്ളി റോഡിന്റെ ശോചനീയാവസ്‌ഥയില്‍ പ്രതിഷേധിച്ച ്‌നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണക്കാട്- വലിയപള്ളി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരും വലിയപള്ളി റസിഡന്റ്‌സ് ഭാരവാഹികളും ചേര്‍ന്ന് ഇന്നലെ രാവിലെ 8 മണി മുതല്‍ മണക്കാട്-കോവളം റോഡ് ഉപരോധിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഫോര്‍ട്ട് എസ്.ഐ ഷാജിമോനും സംഘവും സ്‌ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും റോഡിന്റെ ദുരവസ്‌ഥക്ക് പരിഹാരം കാണാതെ പിരിഞ്ഞുപോവില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഏറെനേരത്തിനുശേഷം വി. ശിവന്‍കുട്ടി എം.എല്‍.എ സ്‌ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട ഉപരോധം അവസാനിച്ചത്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതുമൂലം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉപരോധത്തെ തുടര്‍ന്ന് ദുരിതത്തിലായി.
from kerala news edited
via IFTTT